കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ഡസ്ട്രി കണക്ട് ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് പുതിയ കൊലാബ്രേഷന്‍ മോഡല്‍ മുന്നോട്ട് വെയ്ക്കുകയാണ്. സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്ന് ഇന്‍ഡസ്ട്രി വര്‍ക്ക് ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് കോഴിക്കോട് നടന്ന സ്റ്റാര്‍ട്ടപ്പ് -ഇന്‍ഡസ്ട്രി ഇന്നവേഷന്‍ മീറ്റില്‍ ചര്‍ച്ചയായത്. ഹെല്‍ത്ത് സെക്ടറിലെ പ്രോബ്ലംസ് സോള്‍വ് ചെയ്യാന്‍ സ്റ്റാര്‍ട്ടപ്പുകളും ഹോസ്പിറ്റലുകളും ഒരുമിക്കേണ്ടതാണ് ഫസ്റ്റ് എഡിഷന് ചര്‍ച്ച ചെയ്തത്.
കോഴിക്കോട്ടെ 9 പ്രമുഖ ആശുപത്രി പ്രതിനിധികള്‍ മീറ്റിന്റെ ഭാഗമായി
ഇന്‍ഡസ്ട്രിയും സ്റ്റാര്‍ട്ടപ്പുകളും മീറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്ന് സിഎംഎ പ്രസിഡന്റ് കെ.എ.അജയന് പറഞ്ഞു. ടെക്നോളജി ബാക്ക്ഗ്രൗണ്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമേ ഇന്‍ഡസ്ട്രിയെ സഹായിക്കാന്‍ സാധിക്കൂവെന്ന് കെ.എ.അജയന് വ്യക്തമാക്കി. കോഴിക്കോട്ടെ ഒമ്പത് പ്രമുഖ ആശുപത്രികളിലെ പ്രതിനിധികളും ഹെല്‍ത്ത് സെക്ടറില്‍ സൊല്യൂഷന്‍സ് അവതരിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകളും മീറ്റിന്റെ ഭാഗമായി.
പ്രതീക്ഷയോടെ ഹോസ്പിറ്റലുകള്‍
ഹെല്‍ത്ത്കെയര്‍ ഇന്‍ഡസ്ട്രിയുമായി സ്റ്റാര്‍ട്ടപ്പുകള്‍ അസോസിയേറ്റ് ചെയ്യുന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നുവെന്ന് ആസ്റ്റര്‍ മിംസ് സിഇഒ സമീര്‍ പി.ടി പറഞ്ഞു. ഹോസ്പിറ്റലുകളിലും ഹെല്‍ത്ത്കെയര്‍ സെക്ടറുകളിലും ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വരാറുണ്ട്. ചിലവ് കുറഞ്ഞതും ഇന്നവേറ്റീവുമായ സൊല്യൂഷന്‍സ് നല്കാന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കുമെന്ന് ബിഎംഎച്ച് ഡയറക്ടറും Cardiothoracic സര്‍ജനുമായ ഡോ.വിനീത് അബ്രഹാം പറഞ്ഞു. ഹെല്‍ത്ത്കെയര്‍ സെക്ടറിലെ ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാനുള്ള ഒരു പ്ലാറ്റ്ഫോമാണിതെന്ന് എംവിആര്‍ കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.നാരായണന് കുട്ടി വാര്യര്‍ ചൂണ്ടിക്കാട്ടി.
കോസ്റ്റ് എഫക്ടീവായ സൊല്യൂഷന്‍സ് ലക്ഷ്യം
ഹെല്‍ത്ത് സെക്ടറിലെ ഡിജിറ്റല്‍ അഡോപ്ഷന്‍, ആശുപത്രികള്‍ തമ്മിലുള്ള ഐടി അധിഷ്ഠിത ഡാറ്റാ ഷെയറിംഗ് പ്ലാറ്റ്ഫോം, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് മാനേജ്മെന്റ്, പേഷ്യന്റ് കണ്സള്ട്ടിംഗിനായുള്ള ടൈം മാനേജ്മെന്റ്, കമ്മ്യൂണിറ്റി ലെവല്‍ സര്‍വീസുകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കോസ്റ്റ് എഫക്ടീവായ സൊല്യൂഷന്‍സ് കൊണ്ടു വരാനുള്ള നിര്‍ദ്ദേങ്ങളും ആവശ്യങ്ങളും ഹോസ്പിറ്റല്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ചു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളര്‍ച്ച നേടാന്‍ അവരുടെ പ്രൊഡക്ടുകള്‍ക്ക് ഇന്‍ഡസ്ട്രിയുടെ പിന്തുണ ലഭിക്കണം. ഹെല്‍ത്ത്കെയര്‍ സെക്ടറില്‍ ഓപ്പണ്‍ പ്ലാറ്റ്ഫോം പ്രാരംഭഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്ഡസ്ട്രിക്കുമിടയിലെ അകലം കുറയ്ക്കാനുള്ള പാലമായി പ്രവര്‍ത്തിക്കുമെന്ന് കെഎസ്യുഎം സിഇഒ ഡോ.സജി ഗോപിനാഥ് പറഞ്ഞു.
കളക്ടീവ് പ്ലാറ്റ്ഫോം രൂപീകരിക്കും
ഇന്‍ഡസ്ട്രി ഇന്നവേഷന്‍ മീറ്റ് മുന്നോട്ടു വെച്ച പ്രോബ്ലം സ്റ്റേറ്റ്മെന്റ് പ്രായോഗികമാക്കാനുള്ള തുടര്‍ ചര്‍ച്ചകള്‍ക്കും മലബാര്‍ മെഡിക്കല്‍ ഇന്നവേഷന്‍ സോണ്‍ എന്ന ആശയത്തിനായ് കളക്ടീവ് പ്ലാറ്റ്ഫോം രൂപീകരിക്കാനും ധാരണയായി. ഇന്‍വെസ്റ്റര്‍ കഫെ, ഐഡിയ ഡേ ഗ്രാന്റ്, കുറഞ്ഞ പലിശ നിരക്കിലുള്ള ലോണ്‍, വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടിംഗ് എന്നിവയിലൂടെ ഹെല്‍ത്ത് സെക്ടറിലെ സൊല്യൂഷന് ബില്‍ഡിങ്ങിനായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് സ്വരൂപിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സഹായിക്കും. കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷനും ഇന്‍ഡസ്ട്രി ഇന്നവേഷന്‍ മീറ്റില്‍ പങ്കാളികളായി.
സ്റ്റാര്‍ട്ടപ്പുകളും പ്രതീക്ഷയില്‍
പ്രമുഖ ഹോസ്പിറ്റല്‍ ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രസന്റ് ചെയ്യാന്‍ മികച്ച അവസരമായിരിക്കും ലഭിക്കുകയെന്ന് വേഫര്‍ ചിപ്സ് ടെക്നോ സൊല്യൂഷന്‍സ് സിഇഒ സോണിയ മോഹന്‍ദാസ് പറഞ്ഞു. ഫീഡ്ബാക്കുകള്‍ക്കും ഹോസ്പിറ്റലുകളുമായി ബന്ധം സ്ഥാപിക്കാനും ഇതുവഴി സാധിക്കും.
KSUM നടത്തുന്ന മികച്ച ഇനിഷ്യേറ്റീവാണ് ഇതെന്ന് ഇന്‍ഫോറിച്ച് ടെക്നോളജി സൊല്യൂഷന്‍സ് സിഇഒ നിഷാന്ത് പറഞ്ഞു. ഇന്ഡസ്ട്രിയിലെ പെയിന്‍ പോയിന്റ്സ് മനസിലാക്കാനും പരിഹാരമായൊരു പ്രൊഡക്ട് നിര്‍മ്മിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതുവഴി സാധിക്കുമെന്നും നിഷാന്ത് പറഞ്ഞു.
മെഡിക്കല്‍ സൊല്യൂഷന്സിനായുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പ്രൊഡക്ട് പ്രസന്റേഷനും നടന്നു.