I Am Startup Studio at Palakkad Polytechnic focuses on rural India and innovative solutions

ഗ്രാമീണ ഇന്ത്യയുടെ ശാക്തീകരണത്തിന് നൂതനമായ പരിഹാരങ്ങള്‍ എങ്ങനെ സഹായിക്കുന്നുവെന്നും നിത്യജീവിതത്തിലെ ടെക്‌നോളജിയുടെ പ്രാധാന്യവുമായിരുന്നു പാലക്കാട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ Channeliam നടത്തിയ I am startup studio ക്യാംപസ് ലേണിംഗ് പ്രോഗ്രാം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കിയത്. സീരിയല്‍ എന്‍ട്രപ്രണര്‍ സെന്തില്‍കുമാര്‍ മുരുകേശന്‍, Pinpark സിഇഒ അമിത് ശശി എന്നിവരായിരുന്നു സ്പീക്കേഴ്‌സ്.

ഇന്നവേറ്റീവ് സൊല്യൂഷന്‍സിലൂടെ ഗ്രാമീണ ഇന്ത്യയുടെ ശാക്തീകരണം എന്ന വിഷയത്തിലാണ് സെന്തില്‍കുമാര്‍ മുരുകേശന്‍ വിദ്യാര്‍ഥികളോട് സംവദിച്ചത്. ജീവിതത്തില്‍ ടെക്‌നോളജിയുടെ പ്രാധാന്യത്തെ കുറിച്ചായിരുന്നു പിന്‍പാര്‍ക് സിഇഒ അമിത് ശശി സംസാരിച്ചത്. പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികളുടെ ഇന്നവേഷനും ഐഡിയകളും പുറത്തേക്കെത്തിക്കാന്‍ Channeliam സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കഞ്ചിക്കോഡ് ഇന്‍ഡസ്ട്രിയല്‍ ഫോറം പ്രസിഡന്റ് K.P.ഖാലിദ് പറഞ്ഞു. I am startup studio വളരെ നല്ലൊരു കോണ്‍സപ്റ്റാണെന്ന് പാലക്കാട് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സുമേഷ് കെ.മേനോന്‍ അഭിപ്രായപ്പെട്ടു.

പോളിടെക്‌നിക് ഗവണ്‍മെന്റ് പ്രിന്‍സിപ്പാള്‍ എം.ചന്ദ്രകുമാര്‍, IEDC നോഡല്‍ ഓഫീസര്‍ എം.പ്രദീപ് എന്നിവര്‍ക്കൊപ്പം Channeliam എഡിറ്റോറിയല്‍ ടീമംഗങ്ങളും പരിപാടിയുടെ ഭാഗമായി. പോളിടെക്നിക് കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം വലിയൊരു എക്സ്പീരിയന്‍സാണെന്ന് പാലക്കാട് ഗവണ്‍മെന്റ് പോളിടെക്നിക് പ്രിന്‍സിപ്പാള്‍ എം.ചന്ദ്രകുമാര്‍ വ്യക്തമാക്കി. ചാനല്‍അയാമിന്റെ സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ എന്ന പ്രോഗ്രാം മികച്ച അനുഭവമാണ് വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കിയതെന്ന് IEDC നോഡല്‍ ഓഫീസര്‍ എം.പ്രദീപ് പറഞ്ഞു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായും മേക്കര്‍ വില്ലേജുമായും സഹകരിച്ചാണ് Iam startup studio ക്യാമ്പസ് ലേണിംഗ് പ്രോഗ്രാം നടത്തുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version