Idea Bazar

ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അഥവാ ബൗദ്ധിക സ്വത്ത്

ടച്ച് ചെയ്യാനോ ഫീല്‍ ചെയ്യാനോ പറ്റാത്ത പ്രോപ്പര്‍ട്ടിയാണ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അഥവാ ബൗദ്ധിക സ്വത്ത്. ക്രിയേഷന്‍ ഓഫ് ഹ്യൂമന്‍ മൈന്‍ഡ് എന്നാണ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയുടെ ഡെഫനിഷന്‍ തന്നെ. മനുഷ്യബുദ്ധിയില്‍ നിന്ന് ഉത്ഭവിക്കുന്ന സ്വത്തുക്കളെയാണ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്ന് പറയുന്നത്. ഏഴ് തരം ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സാണുള്ളത്. അതില്‍ വരുന്ന പ്രധാനപ്പെട്ടതാണ് പേറ്റന്റ്സ്, കോപ്പിറൈറ്റ്, ട്രേഡ് മാര്‍ക്ക്, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍സ്, ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍, ഐസി ലേഔട്ട് പ്രൊട്ടക്ഷന്‍, ട്രേഡ് സീക്രട്ട് എന്നിവ. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി പേറ്റന്റാണ്.

പേറ്റന്റ്

പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് ലഭിക്കുന്ന നിയമപരമായ പ്രൊട്ടക്ഷനാണ് പേറ്റന്റ്. ഒരു പുതിയ പ്രൊഡക്ടോ പുതിയ പ്രോസസോ ആയിരിക്കണം. ഒരു ഇന്‍വെന്‍ഷന് പേറ്റന്റ് ലഭിക്കണമെങ്കില്‍ മൂന്ന് കാര്യങ്ങള്‍ നിര്‍ബന്ധമാണ്. ഒന്ന്, നോവല്‍റ്റി- കണ്ടുപിടിത്തത്തിന് പുതുമയുണ്ടായിരിക്കണം. പേറ്റന്റ് ഫയല്‍ ചെയ്യുന്നതിന് മുമ്പ് അത് പബ്ലിഷ് ചെയ്യാനും, എവിടെയും പേറ്റന്റ് ചെയ്തതാകാനും പാടില്ല. കൂടാതെ അത് എവിടെയും ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും ആയിരിക്കരുത്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെങ്ങും പബ്ലിഷ് ചെയ്യരുത്. അതുപോലെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും ആയിരിക്കരുത്. രണ്ടാമത്തെ കണ്ടീഷന്‍, ഇന്‍വെന്റീവ് സ്റ്റെപ്പാണ്. കണ്ടുപിടിത്തത്തിനകത്ത് ടെക്നിക്കല്‍ അഡ്വാന്‍സ്മെന്റുണ്ടായിരിക്കണം. നിലവിലുള്ള നോളഡ്ജില്‍ നിന്ന് എന്തെങ്കിലും അഡ്വാന്‍സ്മെന്റായിട്ടുള്ള കാര്യം ആ കണ്ടുപിടിത്തത്തിലുണ്ടായിരിക്കണം. എങ്കില്‍ മാത്രമേ അതിന് ഇന്‍വെന്റീവ് സ്റ്റെപ്പുണ്ടെന്ന് പറയാന്‍ സാധിക്കൂ. മൂന്നാമത്തെ കണ്ടീഷന്‍, ഇന്‍ഡസ്ട്രിയല്‍ ആപ്ലിക്കേഷന്‍ ഉണ്ടായിരിക്കണം. ഒരു ഇന്‍ഡസ്ട്രിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന കണ്ടുപിടിത്തമായിരിക്കണം. ഈ മൂന്ന് മാനദണ്ഡങ്ങളും പാലിച്ചാല്‍ മാത്രമേ കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് ലഭിക്കൂ.

ഡിസ്‌കവറിക്ക് പേറ്റന്റ് ലഭിക്കില്ല. കണ്ടുപിടിത്തങ്ങള്‍ക്ക് മാത്രമേ പേറ്റന്റ് ലഭിക്കൂ. 20 വര്‍ഷമാണ് പേറ്റന്റിന്റെ കാലാവധി. ഇന്ത്യയിലാണ് പേറ്റന്റ് ലഭിക്കുന്നതെങ്കില്‍ അതിന്റെ വാലിഡിറ്റി ഇന്ത്യയില്‍ മാത്രമായിരിക്കും.പേറ്റന്റ് റൈറ്റ്സ് എപ്പോഴും ടെറിട്ടോറിയല്‍ ഇന്‍ നാച്വര്‍ ആയിരിക്കും.

കോപ്പി റൈറ്റ്

ലിറ്റററി, ആര്‍ട്ടിസ്റ്റിക്, ഡ്രമാറ്റിക്, മ്യൂസിക് തുടങ്ങിയ വര്‍ക്കുകള്‍ക്ക് ലഭിക്കുന്ന എക്സ്‌ക്ലൂസീവായിട്ടുള്ള പ്രൊട്ടക്ഷനാണ് കോപ്പി റൈറ്റ്.

ട്രേഡ് മാര്‍ക്ക്

കമ്പനികള്‍ അവരുടെ പ്രൊഡക്ട് മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ച് കാണിക്കാനായി ഉപയോഗിക്കുന്ന സൈനുകള്‍ അല്ലെങ്കില്‍ സിംബലുകളെയാണ് ട്രേഡ് മാര്‍ക്ക് എന്ന് പറയുന്നത്.

ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍

ഒരു പ്രൊഡക്ടിന്റെ എക്സ്റ്റേണല്‍ അപ്പിയറന്‍സ് യുണീക്കാണെങ്കില്‍ ലഭിക്കുന്ന പ്രൊട്ടക്ഷനാണ് ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ പ്രൊട്ടക്ഷന്‍.

ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍

ഒരു സ്ഥലത്ത് നിന്ന് ഉത്ഭവിക്കുന്ന പ്രൊഡക്ടിന് ആ സ്ഥലത്തിന്റെ പ്രത്യേകത കൊണ്ട് കിട്ടുന്ന ക്വാളിറ്റിയും, റെപ്യൂട്ടേഷനും യുണീക് ക്യാരക്ടറിസ്റ്റിക്സുമുണ്ടെങ്കില്‍ അതിന് കിട്ടുന്ന പ്രൊട്ടക്ഷനാണ് ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍. ഡാര്‍ജിലിംഗ് ടീ, കാഞ്ചീപുരം സാരി തുടങ്ങിയവ ഉദാഹരണങ്ങളാണ്. കേരളത്തില്‍ മുപ്പതോളം പ്രൊഡക്ടുകള്‍ക്ക് ജിഐ രജിസ്ട്രേഷന്‍ ലഭിച്ചിട്ടുണ്ട്. ആറന്മുള കണ്ണാടി, ആലപ്പുഴ കയര്‍, മലബാര്‍ പെപ്പര്‍, വാഴക്കുളം പൈനാപ്പിള്‍ തുടങ്ങിയവയ്ക്ക് ജിഐ രജിസ്ട്രേഷന്‍ ലഭിച്ചതാണ്.

ഐസി ലേഔട്ട്

മറ്റൊരു ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടിന്റെ ലേഔട്ടിനുള്ള പ്രൊട്ടക്ഷനാണ്.

ട്രേഡ് സീക്രട്ട്

ഒരു കമ്പനിയുടെ ബിസിനസ് മോഡല്‍, ബിസിനസ് ഐഡിയ, ഇന്‍ഫോര്‍മേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ സീക്രട്ടായി വെക്കണമെങ്കില്‍ അതിനെ ട്രേഡ് സീക്രട്ടായി വെക്കാവുന്നതാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കൊക്കകോള. കൊക്കകോളയുടെ റെസിപ്പി അവര്‍ ട്രേഡ് സീക്രട്ടായിട്ടാണ് മെയിന്റെയിന്‍ ചെയ്യുന്നത്.

മറ്റ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിക്കെല്ലാം ലിമിറ്റഡ് പീരിയഡ് ഓഫ് ടൈമിലാണ് അതിന്റെ പ്രൊട്ടക്ഷന്‍ വരുന്നത്. പക്ഷെ ട്രേഡ് സീക്രട്ടിനെ സംബന്ധിച്ചിടത്തോളം എത്ര നാള്‍ സീക്രട്ടായി വെക്കാന്‍ പറ്റുമോ അത്രയും നാള്‍ ട്രേഡ് സീക്രട്ട് പ്രൊട്ടക്ഷന്‍ ലഭിക്കും. ഒരിക്കല്‍ സീക്രട്ട് നഷ്ടമായാല്‍ പ്രൊട്ടക്ഷനും നഷ്ടമാകും.

Leave a Reply

Close
Close