തലച്ചോറില്‍ ടെക്നോളജി സന്നിവേശിപ്പിച്ച മനുഷ്യ സമൂഹം ഇതുവരെ ഫാന്റസിയായിരുന്നുവെങ്കില്‍ ഇനി അത് റിയാലിറ്റിയാവുകയാണ്. ഈ മേഖലയില്‍ നിരവധി രാജ്യങ്ങള്‍ വര്‍ഷങ്ങളായി നടത്തുന്ന പരീക്ഷണങ്ങളെ ഇലോണ്‍ മസ്‌ക് യാഥാര്‍ത്ഥ്യമാക്കുകയാണ്. ടെക്‌നോളജി കൊണ്ട് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുള്ള, ടെക്-മനുഷ്യന്റെ ആദ്യ രൂപങ്ങള്‍ ഉടന്‍ പുറത്തിറക്കാനാണ് ഇലോണ്‍ മസ്‌ക് ഫൗണ്ടറായ Neuralink എന്ന സ്റ്റാര്‍ട്ടപ്പിന്റെ ശ്രമം.
തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍ തിരിച്ചറിയാം
മനുഷ്യമസ്തിഷ്‌കത്തില്‍ തീരെ ചെറിയ ഇലക്ട്രോഡ്‌സ് ഇംപ്ലാന്റ് ചെയ്യുമെന്നാണ് Neuralink പ്രഖ്യാപിച്ചത്. തലച്ചോറിനെ ബാധിക്കുന്ന വിവിധ അസുഖങ്ങള്‍ തിരിച്ചറിയാന്‍ ഈ ഇലക്ട്രോഡിന് സാധിക്കും. പാരലൈസ്ഡായവര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ലിംപ് നിയന്ത്രിക്കുന്നതിനും, കംപ്യൂട്ടര്‍, സ്മാര്‍ട്‌ഫോണുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനും ഇലക്ട്രോഡ് സഹായിക്കും. ബ്രെയിന്‍, സ്‌പൈന്‍ റിലേറ്റഡ് ഡിസോര്‍ഡറുകള്‍ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് ലക്ഷ്യം. ഐ ലേസര്‍ സര്‍ജറി പോലെ വേദനയില്ലാത്ത ഓപ്പറേഷന്‍ വഴിയാണ് ഇത് സാധ്യമാക്കുക.
ബ്രെയിനിലെ ഇലക്ട്രിക് സിഗ്‌നലുകള്‍ അറിയും
ബ്രെയിനിലെ ഇലക്ട്രിക് സിഗ്നലുകള്‍ തിരിച്ചറിയാന്‍ ഇലക്ട്രോഡ് സഹായിക്കും. ബ്രെയിന്‍ മെഷീന്‍ ഇന്റര്‍ഫേസ് വഴി എക്‌സ്റ്റേണല്‍ ഡിവൈസുമായി ബ്രെയിന്‍ കണക്ട് ചെയ്യും. പിന്നീട് ഇംപ്ലാന്റ് നിയന്ത്രിക്കുന്നത് സ്മാര്‍ട്ഫോണാകും. തകരാറുകള്‍ എന്തെങ്കിലും സംഭവിച്ചാല്‍ ബ്ലൂടൂത്ത് വഴിയാകും പരിഹരിക്കുക. ഡിവൈസ് ബ്രെയിനില്‍ എംബഡ് ചെയ്താല്‍ ചെവിക്ക് പുറകില്‍ ഹിയറിംഗ് എയ്ഡ് പോലുള്ള ഉപകരണം ആശയവിനിമയത്തിന് സഹായിക്കും.
വയര്‍ലെസ് കണക്ഷന് സാധിക്കുന്ന സെന്‍സര്‍, എന്‍ 1 ഉള്‍പ്പെടെയുള്ള അള്‍ട്രാ-ഹൈ ബാന്‍ഡ്വിഡ്ത്ത് ബ്രെയിന്‍-മെഷീന്‍ ഇന്റര്‍ഫേസുകളാണ് നിലവില്‍ കമ്പനി ഡെവലപ് ചെയ്തുകൊണ്ടിരിക്കുന്നത്.