ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘സ്റ്റാർട്ടപ്പ് മഹാകുംഭിന്റെ’ രണ്ടാം പതിപ്പ് എത്തിയിരിക്കുകയാണ്. നവീകരണം, പങ്കാളിത്തം, നിക്ഷേപം എന്നിവയിലൂടെ ഇന്ത്യൻ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ പുതിയ മാനങ്ങളിലേക്ക് ഉയർത്തുക എന്ന ലക്ഷ്യമാണ് ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) നടത്തുന്ന സ്റ്റാർട്ടപ്പ് മഹാകുംഭിന്റേത്.
ഡൽഹിയിൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഷോകേസ് വിവിധ മേഖലകളിൽ നിന്നുള്ള 3,000ത്തിലധികം സ്റ്റാർട്ടപ്പുകളുടെ പങ്കാളിത്തം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ വർഷം പങ്കെടുത്ത സ്റ്റാർട്ടപ്പുകളേക്കാൾ ഇരട്ടിയാണ് ഇത്തവണത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം. ഈ വർഷത്തെ സ്റ്റാർട്ടപ്പ് മഹാകുംഭ് കഴിഞ്ഞ വർഷത്തെക്കാൾ വലുതും മികച്ചതുമാണെന്ന് ഡിപിഐഐടി ജോയിന്റ് സെക്രട്ടറി സഞ്ജീവ് സിംഗ് പറഞ്ഞു. മുൻ വർഷത്തേക്കാൾ ഇരട്ടി വലിപ്പമുള്ള സ്ഥലത്താണ് പവലിയനുകൾ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 1,500 സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്നിടത്ത് ഈ വർഷം 3,000ത്തിലധികം സ്റ്റാർട്ടപ്പുകൾ ആയി മാറി. 64 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന മാസ്റ്റർ ക്ലാസുകളാണ് ഇത്തവണത്തെ സവിശേഷത-അദ്ദേഹം പറഞ്ഞു.
Startup Mahakumbh 2025 at Bharat Mandapam, New Delhi, is India’s largest startup showcase yet, with 3,000 startups, global delegates from 64 countries, Rs 50 crore grant challenge, and a strong focus on innovation, inclusion, and mentorship.