വെരി ലാർജ് ഗ്യാസ് ക്യാരിയറായ (VLGC) സഹ്യാദ്രി (Sahyadri) കമ്മീഷൻ ചെയ്ത് ഷിപ്പിങ് മന്ത്രാലയം. പേർഷ്യൻ ഗൾഫിനും ഇന്ത്യയ്ക്കും ഇടയിൽ എൽപിജി കൊണ്ടുപോകുന്നതിനും സുപ്രധാന ഊർജ്ജ ലൈഫ്‌ലൈൻ ഉറപ്പാക്കുന്നതിനുമായാണ് ദക്ഷിണ കൊറിയൻ നിർമിത കപ്പൽ ഷിപ്പിങ് മന്ത്രാലയം ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SCI) ഭാഗമായാണ് സഹ്യാദ്രി മാറിയിരിക്കുന്നത്.

India Inducts South Korean-Built LPG Carrier

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ പൊതുമേഖലാ യൂണിറ്റ് വിഎൽജിസി സ്വന്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഖത്തറിലെ ഹമദ് തുറമുഖത്ത് കപ്പലിന്റെ ചുമതല ഏറ്റെടുക്കാൻ എത്തിയ ഇന്ത്യൻ ജീവനക്കാരുടെ സാന്നിധ്യത്തിൽ കപ്പലിന് മുകളിൽ പതാക ഉയർത്തൽ ചടങ്ങ് നടത്തി. സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ഷിപ്പിംഗ് മേഖല കെട്ടിപ്പടുക്കുന്നതിനും തന്ത്രപരമായ ചരക്കുകൾക്കായി വിദേശ ടണ്ണേജിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ചുവടുവെയ്പ്പാണ് ഈ ഏറ്റെടുക്കലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

India’s Ministry of Shipping commissions the South Korean-built VLGC Sahyadri, bolstering its energy supply chain and reducing reliance on foreign vessels.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version