Networking

ടൈക്കോണ്‍ കേരള -സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനത്തിന് ഒരുക്കമായി

കേരളത്തിലെ ഏറ്റവും വലിയ സംരംഭക മീറ്റപ്പ് – ടൈക്കോണ്‍, ഒക്ടോബറില്‍ കൊച്ചിയില്‍ നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍ട്രപ്രണേഴ്സ് ഒന്നിക്കുന്ന ടൈക്കോണ്‍ ഈ വര്‍ഷമെത്തുന്നത് ഏറെ വ്യത്യസ്തതകളോടെയാണ്. മൂന്ന് മിനിക്കോണുകള്‍ക്ക് ശേഷമാണ് ഒക്ടോബറില്‍ ടൈക്കോണെത്തുന്നത്. ഓരോ വീട്ടിലും ഒരു സംരംഭകനെന്ന ടൈ കേരളയുടെ പ്രഖ്യാപിത തീം ലക്ഷ്യമിട്ട് വിവിധ സെക്ടറുകളെ അഡ്രസ് ചെയ്യുന്നുണ്ട് ടൈക്കോണ്‍കേരള. കൃഷിയിലെ സംരംഭകത്വവും ടെക്നോളജിയും ഫോക്കസ് ചെയ്യുന്ന അഗ്രിപ്രൂണര്‍, ആര്‍ക്കിടെക്റ്റ്സിനും ഡിസൈനേഴ്സിനുമായുള്ള ഡിസൈന്‍ കോണ്‍, വനിതാ സംരംഭകരെ കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള വിമണ്‍ ഇന്‍ ബിസിനസ് തുടങ്ങി ഫണ്ടിംഗിനായി പുതുതലമുറ എന്‍ട്രപ്രണഴ്സിനെ സജ്ജമാക്കാനുള്ള ക്യാപിറ്റല്‍ കഫേ പിച്ച് ഫെസ്റ്റും ടൈക്കോണ്‍ സമ്മിറ്റിന് മുന്നോടിയായുണ്ട്.

എന്‍ട്രപ്രണര്‍ഷിപ്പിലെ വിവിധങ്ങളായ മേഖലകള്‍ കവര്‍ ചെയ്യുന്നു എന്നതുകൊണ്ട് തന്നെ Tiecon കേരള തികച്ചും വ്യത്യസ്തമാകുന്നുവെന്ന് ടൈ കേരള പ്രസിഡന്റ് എം.എസ്.എ.കുമാര്‍ Channeliamനോട് പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് എന്‍ട്രപ്രണേഴ്സിന് ഏറെ സഹായകരമാകുന്ന വിവിധ ഇവന്റുകളും ഒക്കേഷനുകളുമാണ് Tie കേരള സംഘടിപ്പിക്കുന്നത്.

ക്യാപിറ്റല്‍ കഫേ സ്റ്റാര്‍ട്ടപ്പ് പിച്ച് ഫെസ്റ്റ്

കൊച്ചി, കോട്ടയം, കാലിക്കറ്റ്, തൃശൂര്‍, തിരുവനന്തപുരം തുടങ്ങി അഞ്ച് നഗരങ്ങളിലായി നടത്തിയ റീജ്യണല്‍ പിച്ച് ഫെസ്റ്റില്‍ തെരഞ്ഞെടുത്ത 20 പേരാണ് ക്യാപ്പിറ്റല്‍ കഫേയില്‍ ഇന്‍വെസ്റ്റേഴ്സിന് മുന്നിലെത്തുന്നത്. ഓഗസ്റ്റ് 21നാണ് ഫൈനല്‍ പിച്ച് ഫെസ്റ്റായ ക്യാപിറ്റല്‍ കഫേ. ക്യാപിറ്റല്‍ കഫേ ഫൈനലിസ്റ്റുകള്‍ക്ക് ഒക്ടോബര്‍ 4ന് നടക്കുന്ന ടൈക്കോണ്‍ സമ്മേളനത്തില്‍ പ്രമുഖ നിക്ഷേപകര്‍ക്ക് മുമ്പില്‍ തങ്ങളുടെ സംരംഭക ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും.യുവ സംരംഭകര്‍ക്ക് ഫണ്ട് കണ്ടെത്താന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ടൈ കേരള ആരംഭിച്ച പുതിയ ഇനിഷ്യേറ്റീവാണ് ക്യാപിറ്റല്‍ കഫേയെന്ന് ടൈ കേരള ചാര്‍ട്ടര്‍ മെമ്പറും കൈനഡി പ്ലാന്റേഷന്‍സ് എംഡിയുമായ റോഷന്‍ കൈനഡി പറഞ്ഞു.

അഗ്രിപ്രൂണര്‍

കാര്‍ഷിക മേഖലയിലെ വെല്ലുവിളികളെ ടെക്നോളജി കൊണ്ടും പോളിസിഫ്രെയിം വര്‍ക്കുകള്‍ കൊണ്ടും എങ്ങിനെ എളുപ്പമാക്കാമെന്ന ചര്‍ച്ചകളാണ് കോട്ടയത്ത് ഓഗസ്റ്റ് 31ന് നടക്കുന്ന അഗ്രിപ്രൂണര്‍ ലക്ഷ്യം വെയ്ക്കുന്നത്. കാര്‍ഷിക മേഖലയില്‍ പ്രാഗല്ഭ്യം തെളിയിച്ച എന്‍ട്രപ്രണേഴ്സും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും മീറ്റിന്റെ ഭാഗമാകും. കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും ആധുനിക സാങ്കേതിക വിദ്യകളും മെച്ചപ്പെട്ട കൃഷി സമ്പ്രദായങ്ങളും കാര്‍ഷിക കൂട്ടായ്മകളും കൃഷി സംരംഭക സാധ്യതകളും വിദഗ്ധരുടെ അനുഭവസമ്പത്തും ഇതില്‍ ചര്‍ച്ചാവിഷയമാകും. അഗ്രികള്‍ച്ചര്‍ കോണ്‍ഫറന്‍സാണ് അഗ്രിപ്രൂണറെന്ന് KCPMC ലിമിറ്റഡ് എംഡി ജോജോ ജോര്‍ജ് വ്യക്തമാക്കി. കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങള്‍ അഡ്രസ് ചെയ്യാനുള്ള വേദിയാണ് ഇത്.

വിമണ്‍ ഇന്‍ ബിസിനസ്

വനിതകളെ സംരംഭത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും പുതിയ സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനുമുള്ള സെഷനുകളാണ് സെപ്റ്റംബര്‍ 21ന് നടക്കുന്ന വിമണ്‍ ഇന്‍ ബിസിനസിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ യുഗത്തില്‍ വനിതാ സംരംഭകര്‍ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ സമ്മേളനത്തില്‍ പ്രത്യേക ചര്‍ച്ചാവിഷയമാകും. സ്ത്രീ സംരംഭകത്വത്തിന്റെ വിജയകഥകളിലൂടെ കൂടുതല്‍ പേരെ സംരംഭകരാക്കാന്‍ പ്രത്യേക സെഷനുകള്‍ നടക്കും. പുതിയ വനിതാ സംരംഭകര്‍ക്ക് പുറമെ സ്റ്റാര്‍ട്ടപ്പുകള്‍, മാനേജ്മെന്റ്, ടെക്നിക്കല്‍ വിദ്യാര്‍ഥിനികള്‍, കുടുംബശ്രീ, WEN പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്ത്രീകള്‍ക്ക് പിന്നിലെ ശക്തിയാവുന്ന ജീവിത പങ്കാളികളും ബിസിനസ് പങ്കാളികളും കൂടി പങ്കെടുക്കുന്ന വ്യത്യസ്തമായ സമ്മേളനമാകും ഇത്.

വിവിധ തരം ബിസിനസുകള്‍ ചെയ്യുന്ന ധാരാളം സ്ത്രീകളുണ്ട്. ബിസിനസിലെ നിലനില്‍പ്പിനും നേട്ടങ്ങള്‍ക്കും അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയെന്നതാണ് വിമണ്‍ ഇന്‍ ബിസിനസിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് ടൈ കേരള ചാര്‍ട്ടര്‍ മെമ്പറും V-Star ക്രിയേഷന്‍സ് എംഡിയുമായ ഷീല കൊച്ചൗസേപ്പ് പറഞ്ഞു.

ഡിസൈന്‍ കോണ്‍

ഡിസൈനിംഗില്‍ പ്രഗല്‍ഭ്യം തെളിയിക്കുന്നവര്‍ക്ക് അവസരമൊരുക്കാനും ആര്‍ക്കിടെക്സ്ട്സ്, ജ്വല്ലറി, ഫോട്ടോഗ്രാഫേഴ്സ് എന്നിവര്‍ക്ക് സംരംഭകത്വത്തിന്റെ പുതിയ സാധ്യതകള്‍ കണ്ടെത്താനും സെപ്റ്റംബര്‍ 28, 29 തീയ്യതികളില്‍ കോഴിക്കോട് നടക്കുന്ന ഡിസൈന്‍ കോണിലൂടെ സാധിക്കും.

ഈ മൂന്ന് മിനികോണുകള്‍ക്കും ശേഷം ഒക്ടോബര്‍ 4,5 തീയ്യതികളില്‍ കൊച്ചിയിലെ ലെ മെറീഡിയനിലാണ് ടൈക്കോണ്‍ സമ്മിറ്റ്. WINNING STRATEGIES: Leading in a Sustainable and Digital World’ എന്ന തീമുമായാണ് ഇത്തവണത്തെ ടൈക്കോണ്‍ ഒരുങ്ങുന്നത്.

Tags

Leave a Reply

Back to top button
Close