കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം അതിന്റെ സാധ്യത തിരിച്ചറിഞ്ഞ് കൃത്യമായ ഫ്രെയിം വര്‍ക്കിലേക്ക് വരികയാണെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. മികച്ച സ്റ്റാര്‍ട്ടപ്പുകളുടേയും, മെന്റര്ഷിപ്പിന്റേയും പോളിസിയുടേയും ഫണ്ടിങ്ങിന്റേയും അഭാവമായിരുന്നു തുടക്കം നേരിട്ടതെങ്കില്‍ ഇന്ന് കേരളം മറ്റ് ഏത് മികവുറ്റ എക്കേസിസ്റ്റത്തേക്കാളും മെച്വറായ ഡെസ്റ്റിനേഷമാണെന്നും അദ്ദേഹം Channeliam.comനോട് പറഞ്ഞു.
പ്രോമിസിംഗ് സ്റ്റാര്‍ട്ടപ്പുകളെ സ്വാഗതം ചെയ്യണം
കോര്‍ സെക്ടറായ ഐടി മേഖലയില്‍ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്നുള്ള വലിയ കമ്പനികള്‍ വരുന്നത് പ്രാധാന്യത്തോടെയാണ് കാണുന്നത്. എന്തുകൊണ്ട് സമാനരീതിയില്‍ സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്തുനിന്ന് ഇത്തരത്തില്‍ പ്രോമിസിംഗായിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വരാന്‍ അവസരം ഒരുക്കിക്കൂടായെന്നും എം.ശിവശങ്കര്‍ ഐഎഎസ് വ്യക്തമാക്കി.
കേരളത്തെ നിക്ഷേപത്തിന് പറ്റിയ മാര്‍ക്കറ്റാക്കി മാറ്റുക ലക്ഷ്യം
ഐടി ഇന്‍ഡസ്ട്രിക്ക് കേരളം നല്ലൊരു മാര്‍ക്കറ്റാണ്. സംസ്ഥാനത്തിന് പുറത്തുള്ള കമ്പനികള്‍ക്ക് നിക്ഷേപത്തിന് പറ്റിയ മാര്‍ക്കറ്റായി കേരളത്തെ മാറ്റുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ഇതുള്‍പ്പെടുള്ള കാര്യങ്ങളില്‍ പോളിസി ഫ്രയിംവര്ക്കുകള് പൂര്‍ത്തിയാവുകയാണ്. മികച്ച കമ്പനികളുമായുള്ള കൊളോബറേഷനിലൂടെ കൂടുതല്‍ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കാനും കഴിയും. ഇത് എങ്ങനെയാകുമെന്ന് നോക്കിക്കാണാമെന്നും എം.ശിവശങ്കര്‍ ഐഎഎസ് Channeliam.comനോട് പറഞ്ഞു.