ടാലന്റുണ്ടായിട്ടും രാജ്യത്തെ വലിയ വിഭാഗം സ്ത്രീകള്‍ക്കും ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് മിത വര്‍മ്മ Worksera എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. സ്വന്തം അനുഭവം കൂടിയാണ് Worksera ആരംഭിക്കാന്‍ മീതയെ പ്രേരിപ്പിച്ചത്. ആര്‍മി ഓഫീസറായ ഭര്‍ത്താവിന് രണ്ട് വര്‍ഷം കൂടുമ്പോള്‍ ട്രാന്‍സ്ഫറാകും, സ്ഥിരമായി ഒരിടത്ത് നില്‍ക്കാനാകാത്തത് മൂലം ഐടി പ്രൊഫഷണലായിട്ടും മിതയ്ക്ക് ജോലി ചെയ്യാന്‍ സാഹചര്യംമുണ്ടായില്ല. അങ്ങനെയാണ് മിത ഫ്രീലാന്‍സറായി ജോലി ചെയ്യാന്‍ തുടങ്ങിയത്.
വിശ്വാസ്യതയുള്ള പ്രവര്‍ത്തനം
ഓണ്‍ലൈന്‍ ജോലിയിലെ ഏറ്റവും വലിയ പ്രശ്‌നം വിശ്വാസ്യതയില്ലെന്നതാണ്. ചെയ്യുന്ന ജോലിക്ക് കൃത്യമായി വേതനം ലഭിക്കാത്തതാണ് പലപ്പോഴും ഉയരുന്ന പരാതി. അവിടെയാണ് ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ Worksera യുണീക്കാകുന്നതെന്ന് മിത പറയുന്നു. ഫ്രീലാന്‍സേഴ്സിന് പെയ്മെന്റ് കൃത്യമായി നല്‍കുന്നുണ്ടെന്ന് Worksera ഉറപ്പുനല്‍കുന്നു. Escrow മോഡലിലാണ് വര്‍ക്സെറയുടെ പ്രവര്‍ത്തനം. ക്ലയന്റ്സ് ആദ്യം വര്‍ക്സെറയ്ക്ക് പെയ്മെന്റ് നടത്തും. തുടര്‍ന്ന് ഫ്രീലാന്‍സേഴ്സ് വര്‍ക്ക് ആരംഭിക്കുകയും അവര്‍ക്കുള്ള പെയ്മെന്റ് worksera നല്‍കുകയും ചെയ്യുന്നു.
ഫ്രീലാന്‍സേഴ്സിന് മികച്ച അവസരം
ഡാറ്റ റിസര്‍ച്ച്, AI, മെഷീന്‍ ലേണിംഗ് സെക്ടറിലെ കമ്പനികള്‍ക്ക് വേണ്ടിയുള്ള വര്‍ക്കുകളാണ് Worksera കൂടുതലായും ഫോക്കസ് ചെയ്യുന്നതെന്ന് സിഒഒ സ്പൂര്‍ത്തി കിന്‍ഹാള്‍ പറഞ്ഞു. കണ്ടന്റ് റൈറ്റിംഗ്, ട്രാന്‍സ്ലേഷന്‍ സര്‍വീസുകള്‍, ട്രാന്‍സ്‌ക്രിപ്ഷന്‍ സര്‍വീസുകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, വെബ്സൈറ്റ് ഡെവലപ്മെന്റ് തുടങ്ങിയവയിലും വര്‍ക്സെറ ഫ്രീലാന്‍സേഴ്സിന് അവസരം നല്‍കുന്നു. സ്ത്രീകള്‍ക്ക് Workseraയില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാം. ഇവിടെ നിന്ന് ക്ലയന്റ്‌സിന് അവര്‍ക്കാവശ്യമായ ടാലന്റുകളെ തെരഞ്ഞെടുക്കാം.
സ്ത്രീകളില്‍ നിന്ന് മികച്ച പ്രതികരണം
കര്‍ണാടക സര്‍ക്കാരിന്റെ ഫണ്ട് ലഭിച്ചിട്ടുണ്ട് വര്‍ക്സെറയ്ക്ക്. ഗൂഗിള്‍ ലോഞ്ച് പാഡിലും വൈ കോംബിനേറ്ററിലും ഭാഗമായിട്ടുണ്ട്. 2 വര്‍ഷം മുമ്പ് ആരംഭിച്ച Workseraയില്‍ 1000ത്തോളം സ്ത്രീകളാണ് ഫ്രീലാന്‍സേഴ്‌സായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോര്‍ ടീമില്‍ മീതയ്‌ക്കൊപ്പം സ്പൂര്‍ത്തി കിന്ഹാല്‍, മെര്‍ലിന്‍ മാത്യു, രാധിക എന്നിവരുമുണ്ട്.