മഹാരാഷ്ട്രയിലെ (Maharashtra) 121 ആദിവാസി സ്‌കൂളുകളിൽ ഓഗ്‌മെന്റഡ് റിയാലിറ്റി (AR) പഠനസൗകര്യം ഒരുക്കി കേരള സ്റ്റാർട്ടപ്പ് മിഷനിലെ (KSUM) സ്റ്റാർട്ടപ്പായ ഇൻഫ്യൂസറി (Infusory). മഹാരാഷ്ട്ര സർക്കാരുമായി സഹകരിച്ചുള്ള പദ്ധതിയിൽ നഴ്‌സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സയൻസ്, മാത്തമാറ്റിക്സ്, പരിസ്ഥിതിപഠനം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങൾ പഠിക്കാനുള്ള സംവിധാനമാണ് ഇൻഫ്യൂസറി ട്യൂട്ടർ (TutAR) ആപ്പ് വഴി ലഭ്യമാക്കുക. ഓഫ്ലൈനായി പ്രവർത്തിക്കുന്ന, പാഠ്യപദ്ധതിക്ക് അനുയോജ്യമായ ത്രീഡി (3D) മോഡലുകളുടെ സമഗ്ര ലൈബ്രറിയാണിത്. കേരള സ്റ്റാർട്ടപ്പ് മിഷനിൽ റജിസ്റ്റർ ചെയ്ത ഡീപ് ടെക് സ്റ്റാർട്ടപ്പായ ഇൻഫ്യൂസറി മഹാരാഷ്ട്ര സർക്കാരിൻറെ ട്രൈബൽ സ്കൂൾ ഇൻഫ്രാസ്ട്രക്ചർ എൻഹാൻസ്മെൻറ് പ്രോഗ്രാമിൻറെ (Tribal School Infrastructure Enhancement Program) ഭാഗമായാണ്  പദ്ധതി നടപ്പാക്കുന്നത്.

2018ൽ കോട്ടയം സ്വദേശി തോംസൺ ടോമും (Thomson Tom) തൃശൂർ സ്വദേശി ശ്യാം പ്രദീപ് ആലിലും (Shyam Pradeep Alil) വിദ്യാർത്ഥി സ്റ്റാർട്ടപ്പായാണ് ഇൻഫ്യൂസറി ആരംഭിച്ചത്. പാഠഭാഗങ്ങൾ ത്രീഡി മോഡലുകളായി കാണാനും, അതുമായി നേരിട്ട് സംവദിക്കാനും അധ്യാപകരെയും വിദ്യാർത്ഥികളെയും സഹായിക്കുന്നതാണ് പദ്ധതിയെന്ന് തോംസൺ ടോം പറഞ്ഞു. ഉദാഹരണത്തിന്, മനുഷ്യ ഹൃദയം പഠിക്കുമ്പോൾ അതിൻറെ ത്രീഡി മോഡൽ തുറന്ന് ഓരോ ഭാഗവും വ്യക്തമായി കാണാനും വിശദീകരിക്കാനും കഴിയും. ഇതു വഴി പഠനം കൂടുതൽ ആസ്വാദ്യകരമാക്കാൻ  സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദിവാസി മേഖലകളിലെ പല സ്കൂളുകളും മോശം ഇൻറർനെറ്റ് കണക്റ്റിവിറ്റി, നൂതന ക്ലാസ് റൂം ഉപകരണങ്ങളുടെ കുറവ് തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ശ്യാം പ്രദീപ് പറഞ്ഞു. ഇത് നേരിടുന്നതിനായാണ് ട്യൂട്ടർ ആപ്പ്. വൈഫൈയോ, മൊബൈൽ ഡാറ്റയോ ആവശ്യമില്ലാത്ത ആപ്പ് പൂർണ്ണമായും ഓഫ്ലൈനിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ പദ്ധതി പൊതുവിദ്യാഭ്യാസത്തെ കൂടുതൽ ആധുനികമാക്കാൻ വഴിയൊരുക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം (NEP 2020) ലക്ഷ്യം വെയ്ക്കുന്നതു പോലെ, പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പഠനം കൂടുതൽ ലളിതവും കുട്ടികൾക്ക് ആകർഷകവുമാക്കുകയാണ് ഉദ്ദേശ്യം. ഈ പദ്ധതി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.

ഇൻഫ്യൂസറി വികസിപ്പിച്ചെടുത്ത ഓൺസ്ക്രീൻ എആർ സാങ്കേതികവിദ്യയാണ് ട്യൂട്ടറിന് കരുത്ത് പകരുന്നത്. ഇതിലൂടെ പ്രത്യേക ഹാഡ് വെയർ ആവശ്യമില്ലാതെ, എളുപ്പത്തിൽ ഏത് ഉപകരണത്തിലും എആർ അനുഭവം സാധ്യമാക്കുന്നു. മൊബൈൽ ടാബ്, പ്രൊജക്ടർ, ഇൻററാക്ടിവ് പാനൽ എന്നിവയിലൂടെ ക്ലാസ് റൂമുകളിൽ എളുപ്പം എആർ അനുഭവവേദ്യമാക്കാനാകും.

ഇന്ത്യയിലും വിദേശത്തുമായി 5000ത്തിലധികം സ്കൂളുകളിലായി ഒരു ലക്ഷത്തോളം അധ്യാപകരാണ് നിലവിൽ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. 

Infusory’s TutAR app brings offline augmented reality learning to 121 tribal schools in Maharashtra, using 3D models to simplify science, maths, and English without requiring internet or special AR hardware.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version