സെയില്‍സ് ടാക്ടിക്സും സെയില്‍സ് സ്ട്രാറ്റജിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് സെയില്‍സ് ട്രെയിനറും ഓതറുമായ സുബ്രഹ്മണ്യന് ചന്ദ്രമൗലി. ദീര്‍ഘകാല പ്രക്രിയയാണ് സെയില്‍സ് സ്ട്രാറ്റജി. എന്നാല്‍ സെയില്‍സ് ടാക്ടിക്സ് ഉടനടിയുള്ള നേട്ടത്തിലാണ് ഫോക്കസ് ചെയ്യുന്നത്. 6 മാസമോ ഒരു വര്‍ഷോ, അഞ്ച് വര്ഷത്തോളമോയുള്ള ദീര്‍ഘകാല പ്രക്രിയയാകാം സെയില്‍സ് സ്ട്രാറ്റജി. സെയില്‍സ് ടാക്ടിസ് ഇപ്പോള്‍ നടക്കുന്ന പ്രക്രിയയാണ്.
ചിലപ്പോള്‍ പ്രൊഡക്ടുകള്‍ക്ക് മാര്‍ക്കറ്റില്‍ സമാനവിലയാകും. എന്നാല്‍ നിങ്ങളുടെ പ്രൊഡക്ടിന്റെ പ്രത്യേകത ഡെലിവറി വേഗതയാകും. അതുകൊണ്ട് തന്നെ ഓരോ കസ്റ്റമറിനെയും കാണുമ്പോള്‍ സംരംഭകന് കസ്റ്റമറിനെ നന്നായി മനസിലാക്കണം. വിലയായിരിക്കില്ല ചിലപ്പോള്‍ കസ്റ്റമര്‍ ശ്രദ്ധിക്കുക. പകരം എത്ര വേഗത്തിലാണ് സംരംഭകന് പ്രൊഡക്ട് ഡെലിവര്‍ ചെയ്യുന്നത് എന്നാകും. അത്തരം സന്ദര്‍ഭങ്ങളില്‍ സംരംഭകന് തങ്ങളുടെ ഡെലിവറി സ്പീഡിനെ കുറിച്ച് കസ്റ്റമറോട് കൂടുതല്‍ സംസാരിക്കണം. അതിന് പ്രീമിയം ചാര്‍ജ് ഈടാക്കുക. ഫാസ്റ്റ് ഡെലിവറി നോക്കുന്നതിനാല്‍ കസ്റ്റമര്‍ പ്രീമിയം അടയ്ക്കാന്‍ തയ്യാറാകും.
ഓരോ സാഹചര്യങ്ങളിലും കസ്റ്റമറെ വിലയിരുത്താന്‍ കഴിയുന്നതിലൂടെ സെയില്‍സ് ടാക്ടിക്സ് മാറ്റാന്‍ കഴിയും. കസ്റ്റമറെ കുറിച്ച് കൃത്യമായ ധാരണയുണ്ടാകുന്ന ദീര്‍ഘകാല വിഷനാണ് സെയില്‍സ് സ്ട്രാറ്റജി.