Startups

ഗര്‍ഭിണികള്‍ക്ക് വഴികാട്ടിയായി I Love 9 Months

പെണ്ണിന്റെ പൂര്‍ണ്ണതയാണ് അവളുടെ ഗര്‍ഭകാലം. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ശാരീരികവും മാനസികവുമായ ഒരുപാട് മാറ്റങ്ങള്‍ ഗര്‍ഭകാലത്ത് ഉണ്ടാകുന്നു. നഗരങ്ങളിലേക്ക് ചേക്കേറിയ അണുകുടുംബങ്ങളിലാകട്ടെ, ഗര്‍ഭാവസ്ഥയിലെ ചെറിയ സംശയങ്ങള്‍ക്ക് പോലും ഗര്‍ഭിണികള്‍ക്ക് ഡോക്ടറെ സമീപിക്കേണ്ടിവരും. അവവിടെ ഗര്‍ഭാവസ്ഥയിലെ വഴികാട്ടിയും സഹായിയുമാകുകയാണ് I love9months എന്ന സ്റ്റാര്‍ട്ടപ്പ്.

അമ്മയും മകളും ഫൗണ്ടേഴ്സായ സ്റ്റാര്‍ട്ടപ്പ്

ഫിറ്റന്‌സ് ആന്റ് വെല്‍നസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അമ്മയും എന്‍ട്രപ്രണറാകാന്‍ ആഗ്രഹിച്ച മകളും ചേര്‍ന്നപ്പോള്‍ പിറന്നതാണ് Ilove9months.com എന്ന, സോഷ്യലി റെലവന്റായ മെറ്റേര്‍ണിറ്റി വെല്‍നസ് സ്റ്റാര്‍ട്ടപ്പ്. ഗംഗ രാജ് മകള്‍ അഞ്ജലി രാജ് എന്നിവരും ഗംഗയുടെ സഹോദരി സുമയുമാണ് സ്റ്റാര്‍ട്ടപ്പിന്റെ സാരഥികള്‍. ഹെല്‍ത്ത് കെയര്‍ ഓപ്പറേഷന്‍സില്‍ ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമായി 25 വര്‍ഷത്തെ സേവനപരിചയമുണ്ട് സുമയ്ക്ക്. തിരുവനന്തപുരത്തും ഹൈദരാബാദിലുമായാണ് Ilove9months പ്രവര്‍ത്തിക്കുന്നത്.

പ്രൊജക്ടില്‍ നിന്ന് പിറവിയെടുത്ത സ്റ്റാര്‍ട്ടപ്പ്

മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ അഞ്ജലി ഒരു കോംപിറ്റീഷനില്‍ പങ്കെടുക്കുകയുണ്ടായി. അന്ന് ഗംഗ ഫിറ്റന്സ് ആന്റ് വെല്‍നസിന്റെ സ്റ്റുഡിയോ നടത്തുകയായിരുന്നു. ഗര്‍ഭകാലത്തെ എക്സസൈസിനെ കുറിച്ചും വെല്‍നസിനെ കുറിച്ചുമെല്ലാമുള്ള സംശയനിവാരണത്തിനായി ധാരാളം സ്ത്രീകള്‍ ഗംഗയെ സമീപിക്കുന്നത് അഞ്ജലി ശ്രദ്ധിച്ചു. ഇതിലൊരു ബിസിനസ് പ്രൊജക്ട് അഞ്ജലി കണ്ടെത്തി. പ്രൊജക്ട് പിന്നീട് Ilove9months എന്ന സ്റ്റാര്‍ട്ടപ്പായി.

മൊബൈല്‍ ആപ്പില്‍ നിന്ന് തുടക്കം

I love 9 months ഒരു മൊബൈല്‍ ആപ്ലിക്കേഷനായാണ് തുടങ്ങിയത്. ആദ്യമേ ലഭിച്ചത് മികച്ച പ്രതികരണമായിരുന്നു. ധാരാളം പേര്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു. മാതൃത്വത്തിന്റെ നാളുകളില്‍ സ്ത്രീകളെ ശക്തരാക്കുകയാണ് I love 9 months.

ബെര്‍ത്ത് കമ്പാനിയന്‍ അഥവാ സഹോദരി

ടെക്നോളജിയേക്കാളും മനുഷ്യസാമിപ്യം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമാണ് ഒരു സത്രീയെ സംബന്ധിച്ച് ഗര്‍ഭകാലം. ആ ആശയമാണ് ബെര്‍ത്ത് കമ്പാനിയന്‍ അല്ലെങ്കില്‍ സഹോദരി എന്ന പദ്ധതി തുടങ്ങാന്‍ കാരണമായത്. ശാരീരകവും മാനസികവുമായ പിന്തുണ നല്‍കാന്‍ ബെര്‍ത്ത് കമ്പാനിയന്‍മാര്‍ ഗര്‍ഭിണികള്‍ക്കൊപ്പം നില്‍ക്കും. പരിശീലനം നേടിയ ഒരു സംഘത്തെയാണ് ബെര്‍ത്ത് കമ്പാനിയന്‍മാരായി Ilove9months പ്രൊവൈഡ് ചെയ്യുന്നത്.

ബ്രസ്റ്റ്ഫീഡിംഗ് പോഡ്

മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് സ്ത്രീകള്‍ക്ക് ഇവര്‍ ബോധവല്‍ക്കരണം നല്‍കാറുണ്ടായിരുന്നു. എന്നാല്‍ അമ്മമാരില്‍ പലരും പങ്കുവെച്ചത് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ മുലയൂട്ടാനുള്ള സ്ഥലം ലഭിക്കാത്തതിനെ കുറിച്ചായിരുന്നു. അതായിരുന്നു ബ്രസ്റ്റ്ഫീഡിംഗ് പോഡ് എന്ന ആശയത്തിലെത്താന്‍ കാരണമായത്.പൊതുസ്ഥലങ്ങളില്‍ എവിടെയും സ്ഥാപിക്കാന്‍ കഴിയുന്ന ക്യുബിക്കിളാണ് ബ്രസ്റ്റ്ഫീഡിംഗ് പോഡ്. ഇതിലിരുന്ന് അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ കംഫര്‍ട്ടബിളായി മുലയൂട്ടാന്‍ സാധിക്കും.ഇതിന് പുറമെ ലാക്ടേഷന്‍ പോഡും Ilove9months പ്രൊവൈഡ് ചെയ്യുന്നു.കോര്‍പ്പറേറ്റ് ഓഫീസുകളിലാണ് ഈ സൗകര്യമിപ്പോഴുള്ളത്. മെറ്റേര്‍ണിറ്റി ലീവ് കഴിഞ്ഞ് ഓഫീസില്‍ പോയിതുടങ്ങുന്ന അമ്മമാര്‍ക്ക് ഇടവെളകളില്‍ പാല്‍ പിഴിഞ്ഞടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കാനുള്ള സൗകര്യമാണ് ലാക്ടേഷന്‍ പോഡ് ഒരുക്കുന്നത്.

പ്രധാനമന്ത്രിയില്‍ നിന്ന് അഭിനന്ദനം

ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കും സ്‌കെയിലപ് ചെയ്യുകയാണ് I love 9 months. ഇന്‍ഡോ-ഇസ്രയേല്‍ ഇന്നവേഷന്‍ ചലഞ്ചില്‍ ഹെല്‍ത്ത്‌കെയര്‍ കാറ്റഗറിയില്‍ ഒന്നാം സ്ഥാനം കിട്ടി ഈ മലയാളി സ്റ്റാര്‍ട്ടപ്പിന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ഇസ്രായേല്‍ പ്രധാനമന്ത്രിയില്‍ നിന്നും അഭിനന്ദനങ്ങള്‍ കിട്ടി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിരിക്കുകയാണ് I love 9 months. KSIDCയുടെ സീഡ് ഫണ്ടും സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഗ്രാന്റും I love 9 monthsന് ലഭിച്ചിട്ടുണ്ട്.

ബഹ്റൈനിലേക്ക്

ബഹ്റൈന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോം കെയര്‍ കമ്പനിയുമായി I love9months ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഒക്ടോബറില്‍ ബഹ്റൈനില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് പദ്ധതി.

Tags

Leave a Reply

Back to top button
Close