How Lares' CloudVU aims to prevent crime| Channeliam.com

ഒരു കുറ്റകൃത്യം നടന്നാല്‍ കുറ്റവാളിയെ കണ്ടെത്തുന്നതിന് പോലീസ് പ്രധാനമായും ആശ്രയിക്കുന്നത് സിസിടിവി ക്യാമറകളെയാണ്. ഇവിടെ കുറ്റകൃത്യം തടയാന്‍ പോലീസിന് കഴിയില്ല, കുറ്റവാളിയെ കണ്ടെത്താന്‍ മാത്രമേ സഹായിക്കൂ. എന്നാല്‍ കുറ്റകൃത്യങ്ങള്‍ നടക്കാനുള്ള സാധ്യത കുറയ്ക്കാനും സിസിടിവി ക്യാമറകള്‍ക്ക് സാധിക്കുമെന്നാണ് Lares.ai എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിലയിരുത്തല്‍. അതിനായി സര്‍വൈലന്‍സ് അനലറ്റിക്സില്‍ വിവിധ പരിഹാരങ്ങള്‍ നല്‍കുന്ന ക്ലൗഡ് ബേസ്ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്വെയറായ CloudVU ഡെവലപ് ചെയ്തതിരിക്കുകയാണ് ലാരെസ്.

സിസിടിവി ക്യാമറകളെ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍

ഇന്ത്യയില്‍ ഏകദേശം 2 മില്യണ്‍ സിസിടിവി ക്യാമറകളുണ്ട്. ഇത്രയും ക്യാമറുകളുണ്ടായിട്ട് പോലും സ്ത്രീ സുരക്ഷയ്ക്ക് ഉപകരിക്കുന്നില്ല. പകല്‍വെട്ടത്തില്‍ നിരവധി കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. നിലവിലെ സിസ്റ്റം മാറിചിന്തിക്കേണ്ടതിനെ കുറിച്ച് Lares ടീം ചിന്തിച്ചത് അങ്ങനെയാണെന്ന് പറയുന്നു Lares ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ പവിന്‍ കൃഷ്ണ.

കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ CloudVU സോഫ്റ്റ്വെയര്‍

ഫേഷ്യല്‍ റെക്കഗ്‌നീഷന്‍, പേഴ്സണ്‍ ട്രാക്കിംഗ്, ട്രാഫിക്-സിവില്‍ വയലേഷന്‍ റെക്കഗ്‌നീഷന്‍, വയലന്‍സ് ഡിറ്റക്ഷന്‍ എന്നിവയ്ക്ക് CloudV സഹായിക്കുന്നു. മുഹമ്മദ് സാക്കിര്‍, മനുകൃഷ്ണ എന്‍ എസ്, മുഹമ്മദ് ഫയാസ് എന്‍.എച്ച്, പവിന്‍ കൃഷ്ണ എന്നിവരാണ് ലാരെസിന്റെ ഫൗണ്ടേഴ്സ്. സെക്യൂരിറ്റിയിലും അനലിറ്റിക്സിലുമാണ് ലാരെസ് ഫോക്കസ് ചെയ്തിരിക്കുന്നത്. മള്‍ട്ടി അനലിറ്റിക്ക എന്ന പേരില്‍ ഡെവലപ് ചെയ്ത അല്‍ഗൊരിതത്തിലാണ് CloudVU വര്‍ക്ക് ചെയ്യുന്നത്. സിസിടിവി ഫൂട്ടേജുകള്‍ വേഗത്തില്‍ വിശകലനം ചെയ്യാനും മനുഷ്യസഹായമില്ലാതെ തന്നെ സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന ആളുകളെ തിരിച്ചറിയാനും ഈ ഡേറ്റ പൊലീസിന് ഉടനടി കൈമാറാനും CloudVU സോഫ്‌റ്റ്വെയറിന് സാധിക്കും.

മുഖത്തെ എക്സ്പ്രഷന്‍ അനലൈസ് ചെയ്യും

Lares പ്ലാറ്റ്ഫോമില്‍ നിരവധി ടെക്നോളജികളാണ് യൂസ് ചെയ്തിരിക്കുന്നത്. അതില്‍ ചിലതാണ് ഫേഷ്യല്‍ റെക്കഗ്‌നീഷന്‍, ഒബ്ജക്ട് ഡിറ്റക്ഷന്‍, മൈക്രോ ഫേഷ്യല്‍ റെക്കഗ്‌നീഷന്‍ തുടങ്ങിയവ. ഇതുവഴി ആളുകളുടെ മുഖത്തെ എക്സ്പ്രഷന്‍സ് കൃത്യമായി അനലൈസ് ചെയ്യാന്‍ സാധിക്കുമെന്ന് Lares സിഇഒ മുഹമ്മദ് സാക്കിര്‍ പറഞ്ഞു. കൂടാതെ ബിഹേവിയര്‍ അനാലിസിസ്, വര്‍ക്കിംഗ് പാറ്റേണ്‍, പോസ് തുടങ്ങിയ കാര്യങ്ങളും അനലൈസ് ചെയ്തിട്ടാണ് AI ബേസ്ഡ് വീഡിയോ സര്‍വൈലന്‍സ് എന്ന ആശയം ഇംപ്ലിമെന്റ് ചെയ്തത്. അടുത്ത ഘട്ടമായി ബിസിനസ് അനലറ്റിക്സും പ്ലാന്‍ ചെയ്യുന്നുണ്ട്.

ഈ സോഫ്റ്റ്വെയറുമായി പാലക്കാട് സൈബര്‍ സെല്ലില്‍ ലാരെസ് ടീം സമീപിച്ചിരുന്നു. പോസ്റ്റ് ക്രൈം അനലൈസിസ് മാത്രമാണ് നിലവില്‍ സിസിടിവി വിഷ്വല്‍സ് സഹായിക്കുന്നത്. ഡേറ്റ ബേസിലുള്ള ക്രിമിനലുകളുടെ ചിത്രങ്ങളെ ഫേഷ്യല്‍ മാപ്പിംഗിലൂടെ തിരിച്ചറിയാന്‍ CloudVU സോഫ്‌റ്റ്വെയര്‍ സംവിധാനം ഘടിപ്പിക്കുന്നതിലൂടെ സിസിടിവി ക്യാമറകള്‍ക്ക് സാധിക്കും. പകുതി മുഖം മറച്ചാല്‍ പോലും ആളുകളെ തിരിച്ചറിയാന്‍ ഈ ടെക്‌നോളജി സഹായിക്കുന്നു.

ക്യാമറയില്‍ തന്നെ പ്രൊസസിംഗും മറ്റു കാര്യങ്ങളും ചെയ്ത് സിസിടിവി ക്യമറയെ പൂര്‍ണമായും ഒരു AI സൊല്യൂഷനാക്കുകയാണ് ലാരെസ് ലക്ഷ്യമിടുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version