വിജയപടവുകള്‍ കയറി Lenskart
കോണ്‍ഫിഡന്‍സും തിരിച്ചടികളിലും പോരാടാനുള്ള ക്ഷമതയുമാണ് സംരംഭകന്റെ വിജയം. 2015-16 വര്‍ഷത്തില്‍ നേരിട്ട 113 കോടി രൂപയുടെ നഷ്ടം തൊട്ടടുത്ത വര്‍ഷം 262 കോടി രൂപയായി ഇരട്ടിച്ചിട്ടും കൃത്യമായ മാനേജ്മെന്റിലൂടെ വിജയ പടവുകള്‍ കയറിയ ഓണ്‍ലൈന്‍ കണ്ണട വ്യാപാര കമ്പനിയായ Lenskart ഒരു എന്‍ട്രപ്രണര്‍ ഗൈഡാണ്. പ്രൈവറ്റ് ഇക്വിറ്റി ഫേമായ കേദാര ക്യാപിറ്റലില്‍ നിന്നുള്ള നിക്ഷേപത്തിനായി ചര്‍ച്ചകള്‍ ലക്ഷ്യം കണ്ടാല്‍ 100 കോടി വാല്യുവേഷനോടെ Lenskart യൂണികോണ്‍ ക്ലബിലെത്തും.
കണ്ണട വ്യാപാരരംഗത്ത് മുന്നേറി Lenskart
2010ല്‍ സുമീത് കപാഹിയും അമിത് ചൗധരിയും പീയുഷ് ബന്‍സാലും സുമീത് കപാഹിയും ചേര്‍ന്നാണ് ലെന്‍സ്‌കാര്‍ട്ട് ആരംഭിച്ചത്. പവര്‍ ഗ്ലാസുകളുടെയും, കോണ്‍ടാക്റ്റ് ലെന്‍സുകളുടെയും സണ്‍ഗ്ലാസുകളുടെയും അസംബ്ലിംഗ്, മാനുഫാക്ചറിംഗ് സപ്ലൈ, ഡിസ്ട്രിബ്യൂഷന്‍ എന്നിവയാണ് ലെന്‍സ്‌കാര്‍ട്ട് ചെയ്യുന്നത്. 500 സ്റ്റോറുകളാണ് ഇന്ത്യയില്‍ ലെന്‍സ്‌കാര്‍ട്ടിനുള്ളത്.
ലെന്‍സ്‌കാര്‍ട്ടിലെ നിക്ഷേപങ്ങള്‍
2018 ഓഗസ്റ്റില്‍ നടന്ന ഫണ്ടിംഗ് റൗണ്ടില്‍ ലെന്‍സ്‌കാര്‍ട്ടിന്റെ മൂല്യം 495.5 മില്യണ്‍ ഡോളറായിരുന്നു. ലെന്‍സ്‌കാര്‍ട്ട് നിക്ഷേപകരായ PremjiInvest ഉം ചിരാത് വെന്‍ച്വേഴ്‌സും കേദാരയുടെ നിക്ഷേപത്തിനായി അവരുടെ ഷെയര്‍ ലിക്വിഡേഷന് തയ്യാറായിട്ടുണ്ട്. International Finance Corp, TR Capital, Zurich ബേസ്ഡായ അസറ്റ് മാനേജ്മെന്റ് കമ്പനി Adveq എന്നിവര്‍ക്കും ലെന്‍സ്‌കാര്‍ട്ടില്‍ നിക്ഷേപമുണ്ട്.
കത്രീന കൈഫും ഭുവന്‍ ബാമും ബ്രാന്‍ഡ് അംബാസിഡര്‍മാര്‍
ബ്രാന്‍ഡ് അംബാസിഡറായ ബോളിവുഡ് താരം കത്രീന കൈഫിന് പുറമെ യൂട്യൂബ് സെന്‍സേഷന്‍ ഭുവന്‍ ബാമിനെയും ബ്രാന്‍ഡ് അംബാസിഡറായി ലെന്‍സ്‌കാര്‍ട്ട് കൊണ്ടുവന്നു. യൂത്ത് സെക്ടറില്‍ ലെന്‍സ്‌കാര്‍ട്ടിന്റെ ബ്രാന്‍ഡ് ഇമേജ് എത്തിക്കാന്‍ ഭുവന്റെ ഡിജിറ്റല്‍ കണ്ടന്റ് അപ്പീല്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.
യൂണികോണ്‍ പ്രവേശനത്തിനൊരുങ്ങി ലെന്‍സ്‌കാര്‍ട്ട്
ഏത് ഫ്രെയിമാണ് മുഖത്തിന് കൂടുതല്‍ ചേരുന്നതെന്ന് കസ്റ്റമര്‍ക്ക് വെര്‍ച്വലി ഫീല്‍ ചെയ്യാന്‍ കാലിഫോര്‍ണിയ ബേസ്ഡ് Ditto യുമായി ചേര്‍ന്ന് ആപ്ലിക്കേഷന്‍ ലെന്‍സ്‌കാര്‍ട്ട് ലോഞ്ച് ചെയ്തിരുന്നു. ഉപയോഗിക്കുന്ന ഗ്ലാസിലെ ലെന്‍സിന്റെ പവറ് ഫോണ്‍ ഉപയോഗിച്ച് അളക്കാന്‍ കഴിയുന്ന ആപ് ഡെവലപ് ചെയ്ത ഇസ്രയേല്‍ ബേസ്ഡ് ടെക് സ്റ്റാര്‍ട്ടപ്പ് 6over6 ല്‍ മൈനോരിറ്റി സ്റ്റേക്കും ലെന്‍സ്‌കാര്‍ട്ട് സ്വന്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് യൂണികോണ്‍ പ്രവേശത്തിനായി ലെന്‍സ്‌കാര്‍ട്ട് ഒരുങ്ങുന്നത്.