The Women in Business summit organised by TiE Kerala explores Leadership and Diversity - Channeliam

സ്ത്രീകള്‍ പൊതുരംഗത്തേക്കും ബിസിനസിലേക്കും കടന്നു വരുന്നതിന് കൂടുതല്‍ വേദി ഒരുക്കുന്ന കേരളത്തില്‍ ടൈകേരള സംഘടിപ്പിച്ച വിമണ്‍ ഇന്‍ ബിസിനസ് സമ്മിറ്റ് സമൂഹത്തില്‍ സ്ത്രീപങ്കാളിത്തം എത്രമാത്രം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു.

സ്ത്രീകളിലെ ക്രിയേറ്റിവിറ്റിക്കൊരു സ്പേസ്

എന്‍ട്രപ്രണര്‍ഷിപ്പ്, ബിസിനസ്, ആര്‍ട്സ് എന്നിവയിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് അവരുടെ ക്രിയേറ്റിവിറ്റി എക്സ്പ്രസ് ചെയ്യാനുള്ള അവസരമാണ് നല്‍കുന്നതെന്ന് ടെലികോം മുന്‍ സെക്രട്ടറി അരുണ സന്ദര്‍രാജന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ എന്‍ട്രപ്രണര്‍ഷിപ്പിന് പുതിയ ഡെഫനിഷന്‍ തന്നെ ആവശ്യമാണെന്നും അരുണ സുന്ദര്‍രാജന്‍ കൂട്ടിച്ചേര്‍ത്തു. ജെന്‍ഡര്‍ നോക്കി ഒരിക്കലും ഒരു വ്യക്തിയുടെയും കഴിവ് അളക്കരുതെന്ന് സംവിധാനയികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോന്‍ പറഞ്ഞു.

സ്ത്രീകളെല്ലാം എന്‍ട്രപ്രണേഴ്സ്

എല്ലാ സ്ത്രീകളിലും നല്ലൊരു എണ്‍ട്രപ്രണര്‍ ക്വാളിറ്റിയുണ്ട്, എന്നാല്‍ സ്ത്രീകള്‍ക്ക് ബിസിനസിലേക്ക് കടക്കുമ്പോള്‍ ആ ചോയിസ് കുടുംബത്തിന്റേത് കൂടിയാകുന്നു, ആ സപ്പോര്‍ട്ട് സിസ്റ്റമാണ് രൂപപ്പെടേണ്ടതെന്ന അഭിപ്രായമായിരുന്നു സമ്മിറ്റിന്. സ്ത്രീകള്‍ സ്വയം മുന്നോട്ട് വരാനുള്ള ആര്‍ജവം കാണിക്കണമെന്ന് ആംപിയര്‍ വെഹിക്കിള്‍ ഫൗണ്ടര്‍ ഹേമലത അണ്ണാമലൈ പറഞ്ഞു.

കുടുംബശ്രീയുടെ സക്സസ് സ്റ്റോറിയും ചര്‍ച്ചയായി

ലോകത്ത് തന്നെ മികച്ച മോഡലുകളില്‍ ഒന്നായ കുടുംബശ്രീയുടെ സക്സസ് സ്റ്റോറിയും സ്ത്രീകളുടെ ഫണ്ടിംഗ് ഓപ്പര്‍ച്യൂണിറ്റീസും , യുവ സംരംഭകരുടെ പുതിയ ബിസിനസ് മോഡലും വിമണ്‍ സമ്മിറ്റില്‍ ചര്‍ച്ചയായി. ടൈക്കോണ്‍ 2019 ന് മുന്നോടിയായാണ് ടൈ കേരള വിമണ്‍ ഇന്‍ ബിസിനസ് സമ്മിറ്റ് സംഘടിപ്പിച്ചത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version