I am Startup Studio @  St.Thomas Engg.College  Mattannur

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയില്‍ ഇന്‍കുബേറ്ററുകളുടെ സ്ഥാനം വിദ്യാര്‍ഥികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നതായിരുന്നു കണ്ണൂര്‍ മട്ടന്നൂര്‍ സെന്റ്. തോമസ് കോളേജ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ സംഘടിപ്പിച്ച I am startup studio ക്യാംപസ് ലേണിംഗ് പ്രോഗ്രാം. കണ്ണൂര്‍ ടെക്‌നോലോഡ്ജ് മാനേജിംഗ് ഡയറക്ടര്‍ നിധിന്‍ മാധവാണ് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയില്‍ ഇന്‍കുബേറ്ററുകളുടെ പങ്കിനെക്കുറിച്ച് വിശദീകരിച്ചത്. നെറ്റ്വര്‍ക്കിംഗിനും മെന്റേഴ്സുമായും ഇന്‍വെസ്റ്റേഴ്സുമായും കണക്ട് ചെയ്യുന്നതിനുമെല്ലാം ഇന്‍കുബേറ്റര്‍ സഹായിക്കുമെന്ന് നിധിന്‍ മാധവ് പറഞ്ഞു. ഓരോരുത്തര്‍ക്കും അവരുടെ ഐഡിയകള്‍ ഷെയര്‍ ചെയ്യാനും അത് മുന്നോട്ടു കൊണ്ടുപോകുവാനുമുള്ള വേദി കൂടിയാണ് ഇന്‍കുബേറ്ററെന്നും നിധിന്‍ വ്യക്തമാക്കി.

സ്റ്റാര്‍ട്ടപ്പിന്റെ പ്രാധാന്യം

പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ എന്തുപഠിച്ചു എന്ന് പുറംലോകം അറിയുന്നത് ഓരോരുത്തരുടെയും സ്‌കില്‍സ് ഉപയോഗിക്കുന്നതിലാണെന്നും അവിടെയാണ് സ്റ്റാര്‍ട്ടപ്പിന്റെ പ്രാധാന്യമെന്നും സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ.ഷിനു മാത്യു ജോണ്‍ പറഞ്ഞു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച്

സെന്റ് തോമസ് കോളേജില്‍ നിന്ന് തെരഞ്ഞെടുത്ത ക്യാംപസ് അംബാസിഡര്‍മാരെ ചടങ്ങില്‍ പരിചയപ്പെടുത്തി. Smado Labs Pvt Ltdന്റെ അഷിന്‍ മുഹമ്മദ്, സെന്റ് തോമസ് കോളേജ് സിഇഒ റിജോ തോമസ് ജോസ്, IEDC കോളേജ് നോഡല്‍ ഓഫീസര്‍ രാഹുല്‍ എം എന്നിവരും പരിപാടിയുടെ ഭാഗമായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജുമായും സഹകരിച്ച് Channeliam.com നടത്തുന്ന ക്യാംപസ് ലേണിംഗ് പ്രോഗ്രാമാണ് Iam startup studio.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version