ടെക്നോളജി അധിഷ്ഠിതമായ പുതിയ തൊഴില്‍മേഖലകളിലേക്ക് ലോകം മാറുമ്പോള്‍ ഏതൊരു ജോലിക്കും അപ് സ്ക്കില്ലിഗും റീസ്കില്ലിംഗും അനിവാര്യമായി വരുന്നു. ടെക്നോളജി ബേസ്ഡായ പുതിയ തൊഴില്‍ സാഹചര്യങ്ങളില്‍ സാങ്കേതിക നൈപുണ്യം നേടേണ്ടത് അത്യന്താപേക്ഷിതമാണ്. പുതിയ തൊഴില്‍ അവസരങ്ങളില്‍ യുവജനതയെ പ്രാപ്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്കില്‍ മിത്ര എന്ന പേരില്‍ സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാമുകള്‍ ഒരുക്കുകയാണ്.
കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം
ASAPന്റെ കീഴില്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന സ്കില്‍ ഡെവലപ്മെന്റ് പരിപാടികള്‍ പുതിയ കാലത്തിന്റെ തൊഴില്‍ നൈപുണ്യം ഉറപ്പാക്കുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ Channeliamനോട് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൊല്ലം കുളക്കടയിലെ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ സ്കില്‍ മിത്രയുടെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു. അനിമേഷന്‍, ടെക്സ്റ്റൈല്‍ പോലുള്ള മേഖലകളില്‍ ഹൈടെക് കോഴ്സുകള്‍ ഇവിടെ ഉറപ്പാക്കുന്നു. സിംഗപ്പൂര്‍ ബേസ് ചെയ്ത കമ്പനിയുമായി ബന്ധപ്പെട്ട് ബ്യൂട്ടീഷന് കോഴ്സ് പോലുള്ളവയും IBM അടക്കമുള്ള കംപ്യൂട്ടര്‍, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകള്‍ എന്നിവയ്ക്കും ഇവിടം അവസരമൊരുക്കുന്നു എന്നും മന്ത്രി പറഞ്ഞു.
വിവിധ കോഴ്സുകള്‍ ഒരുക്കി പ്രമുഖ കമ്പനികള്‍
Synchroserve, സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Xperinz, സിംഗപ്പൂര്‍ SPA ഇന്‍സ്റ്റിറ്റ്യൂട്ട്, ട്രെയിനിംഗ് വിഷന്‍ എന്നീ കമ്പനികളുടെ കണ്‍സോര്‍ഷ്യം, IBM എന്നിവരാണ് സ്കില്‍ പാര്‍ക്കുകളില്‍ വിവിധ കോഴ്സുകള്‍ നല്‍കുന്നത്. ഫാഷന്‍ മേഖയിലെ പ്രമുഖ ബ്രാന്‍ഡായ Fatiz, മീഡിയ ആന്റ് എന്റര്‍ടെയിന്‍മെന്റ് മേഖലയിലെ Toonz Animations എന്നിവരും അതത് മേഖലകളിലെ ട്രെയിനിംഗ് നല്‍കുന്നുണ്ട്.
ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ പ്രാധാന്യം
ഹയര്‍സെക്കന്ററി, ആര്‍ട്സ് ആന്റ് സയന്‍സ് വിദ്യാര്‍ഥികള്‍ക്കായി വിഭാവനം ചെയ്ത പ്രൊജക്ടാണ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കെന്ന് ASAP ഡയറക്ടര്‍ അഡ്മിനിസ്ട്രേഷന് അനില്‍ കുമാര്‍ ടി.വി. പറഞ്ഞു. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഫൗണ്ടേഷന് മോഡ്യൂളാണ് അത്. സ്കില്‍ മൊഡ്യൂളുകളില്‍ അടിസ്ഥാനപരമായ ജോലികളായ പ്ലംബിംഗ്, വെല്‍ഡിങ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ഫൗണ്ടേഷന് മൊഡ്യൂളും സ്കില്‍ മൊഡ്യൂളും ഹയര്‍സെക്കന്ററി വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക എന്നതായിരുന്നു ASAPന്റെ പ്രധാന റോളെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി.
കോഴ്സുകള്‍ അക്രഡിറ്റേഷന് ഫ്രേംവര്‍ക്കില്‍
കോഴ്സുകള്‍ക്കെല്ലാം അക്രഡിറ്റേഷന് ഫ്രേംവര്ക്കുണ്ടെന്ന് ഉന്നത വിദ്യഭ്യാസ വിദ്യഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് IAS പറഞ്ഞു. NSG ഫ്രേംവര്ക്കോ IBM ലെവലിലുള്ള അക്രഡിറ്റേഷനോ ലഭിക്കും. സമൂഹത്തില്‍ റെലവന്റായി നില്ക്കുന്നതിനും സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും വിവിധ എംപ്ലോയീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതിനും അവസരങ്ങള്‍ ASAP വഴി ലഭ്യമാകുന്നു.
ടെക്നോളജിയെ സ്വീകരിക്കാം
പ്രോബ്ലം സോള്‍വിംഗില്‍ ടെക്നോളജി ഒരു പ്രധാനഘടകമായി മാറുകയാണ്. അതുകൊണ്ട് തന്നെ ബിസിനസില്‍ ഓരോ ചെറിയ കാര്യത്തില്‍ വരെ മാറ്റം സംഭവിക്കുന്നു. നോ എന്ന് പറയാതെ ടെക്നോളജിയെ സ്വീകരിക്കാന്‍ കഴിയണമെന്ന് IBM ഡെലിവറി പ്രൊജക്ട് എക്സിക്യൂട്ടീവ് വൈജയന്തി ശ്രീനിവാസരാഘവന്‍ പറഞ്ഞു. ഏറ്റവും നൂതനമായ കോഴ്സുകള്‍ സമൂഹത്തിലെ എല്ലാ തലത്തിലുമുള്ള ആളുകള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് സ്കില്‍ മിത്രയ്ക്കുള്ളതെന്ന് CSP കുളക്കട SPM ഇന്‍ ചാര്‍ജ് അനൂപ് പി പറഞ്ഞു. ഇന്‍ഡസ്ട്രി വളരെ വേഗത്തില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ സ്കില്ലും വേഗത്തില്‍ പഠിച്ചെടുക്കേണ്ടതുണ്ടെന്നും സിംഗപ്പൂര്‍ SPA ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പാള്‍ Yvette Chiang പറഞ്ഞു.
ക്രിയേറ്റീവ് സ്കില്‍ അറിയാം സ്കില്‍ മിത്രയിലൂടെ
മികച്ച അവസരമാണ് ക്രിയേറ്റീവ് സ്കില്ലിനുള്ളത്. സ്കൂളുകളിലും കോളേജുകളില്‍ നിന്നുമെല്ലാം പഠിച്ചിറങ്ങുന്നവര്‍ക്ക് ക്രിയേറ്റീവ് സ്കില്ലുകളെ കുറിച്ച് മനസിലാക്കാനും, പഠിക്കാനും അതിലേക്കിറങ്ങി ചെല്ലാനുമുള്ള അവസരമാണ് സ്കില്‍ മിത്ര നല്‍കുന്നതെന്ന് Toons Animations എജ്യുക്കേന്‍ സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശികുമാര്‍ ആര് പറഞ്ഞു.
കാത്തിരിക്കുന്നത് മികച്ച തൊഴിലവസരങ്ങള്‍
കോഴ്സ് പൂര്‍ത്തിയാക്കുന്ന മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ ഇന്‍ഡസ്ട്രിയും അതത് സ്ഥാപനങ്ങളിലെ ഒഴിവുകളുകളനുസരിച്ചും അവരുടെ കഴിവുകള്‍ അളന്നും തൊഴില്‍ നല്‍കാനും ധാരണയുണ്ട്.