സംസ്ഥാനത്തിന്റെ വികസന പദ്ധതികളില്‍ പ്രവാസികളുടെ നിക്ഷേപ സാധ്യത ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ എന്‍ആര്‍കെ എമര്‍ജിംഗ് എന്‍ട്രപ്രണേഴ്സ് മീറ്റ് (NEEM) സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 4ന് ദുബയിലാണ് മീറ്റ്. ടൂറിസം, തറമുഖം, എയര്‍പോര്‍ട്ട്, എന്‍ആര്‍ഐ ടൗണ്‍ഷിപ്പ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിര്‍മ്മാണം, ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ്, മരുന്നുകള്‍/ മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം തുടങ്ങി വളര്‍ച്ച ഉറപ്പാക്കുന്ന മേഖലകളിലാണ് പ്രവാസി നിക്ഷേപം ആകര്‍ഷിക്കുന്നത്.
നിക്ഷേപം എന്‍ആര്‍ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയിലേക്ക്
ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച എന്‍ആര്‍ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയിലേക്കാണ് സര്‍ക്കാര്‍ നിക്ഷേപം കൊണ്ടുവരിക. ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന കമ്പനി പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് പ്രായോഗികവും സുസ്ഥിരവുമായ പദ്ധതികളില്‍ ഉപയോഗപ്പെടുത്തും.
സാധ്യവും ഫലപ്രദവുമായ പ്രൊജക്ടുകള്‍ അവതരിപ്പിക്കും
സംസ്ഥാനത്തെ പുതിയ നിക്ഷേപ സാധ്യതകള്‍ അവലോകനം ചെയ്ത് നടത്തിയ പ്രിപ്പറേറ്ററി മീറ്റിന്റെ അടിസ്ഥാനത്തില്‍ സാധ്യവും ഫലപ്രദവുമായ പ്രൊജക്ടുകള്‍ ഐഡന്റിഫൈ ചെയ്തിരുന്നു. ഈ പദ്ധതികളാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന മീറ്റില്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്..