കേരളത്തിന്റെ വളര്‍ച്ചയും സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിലുണ്ടായ മുന്നേറ്റവും സംസ്ഥാനത്തിന്റ വികസനത്തിന്റെ നേര്‍ക്കാഴ്ചകളാണെന്ന് ടൈക്കോണ്‍ 2019. കൊച്ചി ലേ മെറീഡിയനില്‍ കെപിഎംജി ചെയര്മാന് അരുണ്‍ കുമാര്‍ ഇനോഗ്രേറ്റ് ചെയ്ത ടൈകോണ്‍ 2019 ൽ രാജ്യസഭാ എം പി യും സാമ്പത്തിക വിദഗ്ധനുമായ ഡോ.സുബ്രമണ്യൻ സ്വാമി മുഖ്യ പ്രഭാഷണം നടത്തി .
ബിസിനസ് തുടങ്ങാനും സക്സസാക്കാനും പറ്റിയ മികച്ച ഇടങ്ങളിലൊന്നാണ് കേരളമെന്ന് യുഎസ്ടി ഗ്ലോബര്‍ മുന്‍ സിഇഒ സാജന് പിള്ള വ്യക്തമാക്കി.
പുതുച്ചേരി ഗവര്‍ണ്ണര്‍ ഡോ.കിരണ്‍ബേദി വീഡിയോകോണ്‍ഫ്രന്‍സിലൂടെ ടൈക്കോണിനെ അഡ്രസ് ചെയ്തു.എന്‍ട്രപ്രണേഴ്സിന്റെ ലീഡര്‍ഷിപ്പ് ക്വാളിറ്റിയും സ്കില്‍സും ഗാന്ധിജിയുടെ ആശയത്തിലൂടെ കിരണ്‍ബേദി വിശദീകരിച്ചു
സ്റ്റാര്‍ട്ടപ്പ് എന്‍ട്രപണര്‍, എന്‍ട്രപ്രണര്‍, നെക്സ്റ്റ്ജന്‍ അച്ചീവര്‍, എക്കോസിസ്റ്റം എനേബിളര്‍, ലൈഫ്ടൈം അച്ചീവ്മെന്റ് തുടങ്ങി വിവിധ മേഖലകളിലെ മികവിനുള്ള പുരസ്ക്കാര വിതരണവും ടൈവേദിയില് നടന്നു.
കേരളത്തിലെ മികച്ച ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളെയും പ്രൊഡക്ടുകളെയും ഷോക്കേസ് ചെയ്യുന്ന ഫ്യൂച്ചര്‍ ടെക്ക് എക്സ്പോയും മെന്ററിംഗ് മാസ്റ്റര്‍ ക്സാസും, ക്യാപിറ്റല്‍ കഫേ ഹൈലൈറ്റ്സും ടൈക്കോണിന് മികവേകി.