India Innovation Index 2019 റാങ്കിങ്ങില്‍ മുന്‍ നിരയില്‍ ഇടംപിടിച്ച് കേരളം. ഇന്നവേഷനെ പ്രോത്സാഹിപ്പിക്കുന്ന പോളിസി നിലപാടുകളെടുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം മുന്‍ നിരയിലുള്ളത്. രാജ്യത്തെ ഇന്നവേഷന്‍ എക്കോസിസ്റ്റത്തെ അടിസ്ഥാനപ്പെടുത്തി Niti Aayog ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇന്നവേഷനിലെ സസ്റ്റയിനബിളായ വികസന പദ്ധതികളും പോളിസി ഫ്രെയിംവര്‍ക്കുകളും പരിഗണിച്ചാണ് സംസ്ഥാനങ്ങളെ റാങ്കിങ്ങില്‍ കൊണ്ടുവന്നത്. നിക്ഷേപം ആകര്‍ഷിക്കുന്നതുള്‍പ്പെടെയുള്ളവ റാങ്കില്‍ പരിഗണിച്ചിട്ടുണ്ട്.
സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ് മിഷനാണ്  സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്, ഇന്നവേഷന്‍ ആക്റ്റിവിറ്റികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തില്‍ ‘Top Performer’ അവാര്‍ഡും നേടിയിരുന്നു.
Share.

Comments are closed.

Exit mobile version