ഇസ്രയേലിനേയും ബ്രിട്ടനേയും പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്ത്
ലോകത്തെ സക്സസ്ഫുള്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ ഇസ്രയേലിനേയും ബ്രിട്ടനേയും പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്ത്. ഹുറൂണ്‍ ഗ്ലോബല്‍ യൂണികോണ്‍ ലിസ്റ്റിലാണ് ചൈനയക്കും അമേരിക്കക്കും തൊട്ടുപിന്നിലായി ഇന്ത്യ സ്ഥാനം നേടിയത്. ഇരുപത്തിയൊന്ന് യൂണികോണ്‍ സ്റ്റാര്ട്ടപ്പുകളോടെയാണ് ഇന്ത്യ മികച്ച നേട്ടത്തിലെത്തിയത്. ആകെ 1000 കോടി ഡോളര്‍ മൂല്യമുള്ള പെയ്മെന്റ് സൊലൂഷ്യന്‍ പ്ലാറ്റ്ഫോം വണ്‍ 97 കമ്മ്യൂണിക്കേണന്സാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ്.
ചൈനയില്‍ 206 യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍
600 കോടി ഡോളര്‍ മൂല്യമുള്ള ഓല ക്യാബ്സ്, ബൈജൂസ് എന്നിവ രണ്ടാം സ്ഥാനത്തും 500 കോടി മൂല്യമുള്ള ഓയോ റൂംസ് മൂന്നാം സ്ഥാനത്തുമാണുള്ളത്. 100 കോടി ഡോളറിലധികം മൂല്യമുള്ള 206 യൂണികോണ്‍ സ്റ്റാര്ട്ടപ്പുകളുമായിട്ടാണ് ഹുറൂണ്‍ ലിസ്റ്റില്‍ ചൈന ഒന്നാമതെത്തിയത്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള അമേരിക്കയില്‍ 203 യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുണ്ടെന്നും ഹു റൂണ് വ്യക്തമാക്കുന്നു.
സ്റ്റാര്‍ട്ടപ്പുകളില്‍ 80 ശതമാനവും യുഎസിലും ചൈനയിലും
യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 80 ശതമാനവും യുഎസിലും ചൈനയിലുമാണെന്നും ഹുറൂണ്‍ ഗ്ലോബല്‍ യൂണികോണ്‍ ലിസ്റ്റ് 2019. ലോകമെമ്പാടും 25 രാജ്യങ്ങളിലായി ആകെ 494 യൂണികോണ്‍ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. നഗരം തിരിച്ചുള്ള കണക്കുകളില്‍ 82 യൂണികോണ്‍ കമ്പനികളുമായി ബെയ്ജിങാണ് മുന്നില്‍. ഈ പട്ടികയില്‍ സാന്‍ഫ്രാന്‍സിസ്കോയും ഷാങ്ഹായിയുമാണ് രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്.