ഫോര്‍മുല 3യുടെ സ്പെസിഫിക്കേഷനില്‍ സ്പോര്‍ട്സ് കാര്‍, ഓള് ടെറൈന്‍ മോഡിലുള്ള മറ്റൊരു ഫോര്‍ വീലര്‍. എഞ്ചിനീയറിംഗ് കോളേജി വിദ്യാര്‍ത്ഥികളുടെ ഇന്നവേഷനാണിത്. കണ്ണൂര്‍ വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ആര് ആന്റ് ഡി വിഭാഗത്തില്‍ നിന്നാണ്
ഓട്ടോമോട്ടീവ് വൈദഗ്ധ്യമുള്ള ഈ കാറുകള്‍ പിറന്നിരിക്കുന്നത്. വിദ്യാര്‍ഥികളിലെ ഇന്നവേഷനുകളും എന്‍ട്രപ്രണര്‍ഷിപ്പും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് വിമല്‍ ജ്യോതി കോളേജിലെ ആര് ആന്റ് ഡി വിഭാഗത്തില്‍ സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയേഴ്സ് വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിക്കുന്നത്.
ഫോര്‍മുല 3യുടെ സ്പെസിഫിക്കേഷനില്‍
കോളേജിലെ എസ്എഇ ക്ലബിന് കീഴിലാണ് ഫോര്‍മുല 3യുടെ സ്പെസിഫിക്കേഷനിലുള്ള കാര്‍ ഡെവലപ് ചെയ്തത്. 2015ല്‍ നടന്ന ഫോര്‍മുല ഡിസൈന്‍ ചാലഞ്ച് ഇവന്റിന് വേണ്ടി നിര്‍മ്മിച്ച വെഹിക്കിളാണ് ഇതെന്ന് അസിസ്റ്റന്റ് പ്രൊഫസര്‍ ജസ്റ്റിന് സി ജോസ് പറഞ്ഞു. 500 സിസി ബുള്ളറ്റ് എഞ്ചിനാണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ പല കാരണങ്ങളാല്‍ പിന്നീട് ആ എഞ്ചിന് ഡിസ്കാര്‍ഡ് ചെയ്തു. റിസര്‍ച്ച് ബേസില്‍ ഇതിന് ടാറ്റ നാനോയുടെ 600 സിസി എഞ്ചിനാണ് ഘടിപ്പിച്ചത്.
2017ല്‍ SAE ഇവന്റില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ഏക ടീം
2017ല്‍ നടന്ന SAE ഇന്റര്‍നാഷണല്‍ ഇവന്റില്‍ ഇന്ത്യയില്‍ നിന്ന് ഓള്‍ടെറൈന്‍ വെഹിക്കിളുമായി വിമല്‍ ജ്യോതിയിലെ ടീമും പങ്കെടുത്തിരുന്നുവെന്ന് വിമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ഥി അശ്വിന് തോമസ് പറഞ്ഞു. കേരളത്തില്‍ നിന്ന് പങ്കെടുത്ത ഏക ടീമാണ് വിമല്‍ ജ്യോതിയുടേത്. 2019ല്‍ ഇഎസ്ഐയുടെ ഇവന്റിലും പങ്കെടുത്ത് 25ാം സ്ഥാനം നേടി ഇവര്‍. 310 സിസി എഞ്ചിനാണ് ഇതിനുള്ളത്. ബ്രിക് സ്റ്റാര്‍ട്ടര്‍ എഞ്ചിനാണ് യൂസ് ചെയ്തിരിക്കുന്നത്. മെറ്റീരിയലായി ക്രൊമോളിനാണ് ഉപയോഗിച്ചിരിക്കുന്നത്. നാല് ടയറിനും ഡിസ്ക് ബ്രേക്ക് ഉപയോഗിച്ചിട്ടുള്ള ഈ വാഹനത്തില്‍ നോര്‍മല്‍ അക്കര്മാന് സ്റ്റിയറിംഗാണുള്ളത്.
ഇന്നവേഷനുകള്‍ പ്രോത്സാഹിപ്പിക്കാന്‍
ഇന്നവേഷനുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം നല്‍കാനായി ഒരു പ്രൊഡക്ട് ഡെവലപ്മെന്റ് സെന്റര്‍ ക്യാംപസില്‍ തുടങ്ങാന്‍ കോളേജിന് പദ്ധതിയുണ്ടെന്ന് വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ റിസര്‍ച്ച് ഡീന്‍ ടി.ഡി.ജോണ്‍ പറഞ്ഞു.