രാജ്യത്ത് ഓപ്പറേഷന് ശക്തമാക്കാന്‍ ആമസോണ്‍ 4400 കോടി ഇന്‍വെസ്റ്റ് ചെയ്യുംരാജ്യത്ത് ഓപ്പറേഷന് ശക്തമാക്കാന്‍ ആമസോണ്‍ 4400 കോടി ഇന്‍വെസ്റ്റ് ചെയ്യും #Amazon #Investment #AmazonIndia
Posted by Channel I'M on Tuesday, 29 October 2019
രാജ്യത്ത് ഓപ്പറേഷന് ശക്തമാക്കാന്‍ ആമസോണ്‍ 4400 കോടി ഇന്‍വെസ്റ്റ് ചെയ്യും. 2018-19 സാമ്പത്തിക വര്‍ഷം 7000 കോടിയുടെ നഷ്ടം വന്നതോടെയാണ് ആമസോണ്‍ നെറ്റ് വര്‍ക്ക് ശക്തമാക്കുന്നത്. ആമസോണ്‍ സെല്ലര്‍ സര്‍വീസില്‍- 3400 കോടി, ആമസോണ്‍ പേയില്‍- 900 കോടി, ആമസോണ്‍ റീട്ടെയില്‍ ഇന്ത്യ- 172.5 കോടി എന്നിങ്ങനെയാകും ഇന്‍വെസ്റ്റ്മെന്റ് . നിക്ഷേപം നടത്താനുള്ള തീരുമാനം ആമസോണ്‍ സെല്ലര്‍ സര്‍വീസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചു. രാജ്യത്തെ കര്‍ഷകരില്‍ നിന്നും പഴങ്ങളും പച്ചക്കറികളും ശേഖരിക്കാനുള്ള പുതിയ കളക്ഷന്‍ സെന്ററുകളും ആമസോണ്‍ ആരംഭിക്കും.