സ്റ്റാര്‍ട്ടപ്പ് ഐഡിയകള്‍ പ്രയോജനപ്രദമായി നടപ്പിലാക്കാന്‍ പറ്റുന്ന സമയം പഠനകാലമാണെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു മാള മെറ്റ്സ് സ്കൂള്‍ ഓഫ് എഞ്ചിനീയറിങ് കോളേജില്‍ സംഘടിപ്പിച്ച I Am Startup Studio ക്യാംപസ് ലേണിങ് പ്രോഗ്രാം. Farmers Fresh Zone സിഇഒ പി.എസ് പ്രദീപ് കൃഷിയെ പറ്റിയും കൃഷിയിലെ ടെക്നോളജി സാധ്യതയെക്കുറിച്ചും വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചു. പാര്‍ട്ട് ടൈമായി തുടങ്ങിയ Farmers Fresh Zone വളര്‍ന്നതിനെ കുറിച്ചും സംരംഭം കര്‍ഷകര്‍ക്ക് എത്രത്തോളം പ്രയോജനകരമാകുന്നുണ്ടെന്നും പ്രദീപ് വിശദമാക്കി.
പരാജയങ്ങളില്‍ നിന്നും വിജയത്തിലേക്ക്
റോബോട്ട് എപ്രകാരമാണ് നമ്മുടെ ജീവിതം മാറ്റി മറിക്കുന്നതെന്ന് ഓര്‍മ്മിപ്പിക്കുന്നതിനൊപ്പം പരാജയങ്ങളില്‍ നിന്നും വിജയത്തിലേക്ക് എത്തിയ അനുഭവവും Inker Robotics CEO രാഹുല്‍ പി ബാലചന്ദ്രന് I Am Startup Studio ക്യാംപസ് ലേണിങ് പ്രോഗ്രാമില്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഐഡിയ പരീക്ഷിക്കാന്‍ പറ്റിയ സമയമാണ് പഠനകാലമെന്നും സ്റ്റാര്‍ട്ടപ്പുകളെ സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റിയ ecosystem ഇപ്പോഴുണ്ടെന്നും രാഹുല്‍ വ്യക്തമാക്കുന്നു. എഞ്ചിനീയറിങ് ഡിപ്ലോമാ പഠനത്തിന് ശേഷം ഹോട്ടല്‍ ബിസിനസില്‍ പരീക്ഷണം നടത്തിയ അനുഭവവും Inker Robotics ആരംഭിക്കുന്നതിന് മുന്‍പ് നേരിട്ട പ്രതിസന്ധികളും അതിനെ അതിജീവിച്ചത് എപ്രകാരമെന്നും രാഹുല്‍ പങ്കുവെച്ചു.
രാജ്യത്തെ വിപുലമായ ലേണിംഗ് പ്ലാറ്റ്ഫോം
മാള മെറ്റ്സ് സ്കൂള്‍ ഓഫ് എഞ്ചിനീയറിങ് കോളേജില്‍ തിരഞ്ഞെടുത്ത ക്യാന്പസ് അംബാസിഡര്‍മാരെ ചടങ്ങില്‍ പരിയപ്പെടുത്തി. മെറ്റ്സ് സ്കൂള്‍ ഓഫ് എഞ്ചിനീയറിങ് പ്രിന്‍സിപ്പല്‍ സുരേഷ് പി വേണുഗോപാല്‍, കോളേജ് IEDC നോഡല്‍ ഓഫീസര്‍ എം.വി ജോബിന് എന്നിവര്‍ പരിപാടിയുടെ ഭാഗമായി. Channeliam.com കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജുമായും സഹകരിച്ച് നടത്തുന്ന വിപുലമായ ക്യാംപസ് ലേണിംഗ് പ്രോഗ്രാമാണ് I Am Startup Studio.