സ്ത്രീ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമായി വിങ് വര്‍ക്ക്‌ഷോപ്പ് 2ാം എഡിഷന്‍

സംരംഭം തുടങ്ങുന്ന വനിതകള്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന ആമുഖത്തോടെയാണ് വിങ്ങ് -വിമണ്‍ റൈസ് ടുഗദര്‍ രണ്ടാം എഡിഷന്‍ തുടങ്ങിയത്. സ്ത്രീ സംരംഭകര്‍ ശ്രദ്ധിക്കേണ്ട കമ്പനി മാറ്റേഴ്സും, ബിസിനസ് മുന്നോട്ട് കൊണ്ടു പോകുമ്പോള്‍ ഉണ്ടാകുന്ന കമ്പനിപരവും, ഫണ്ടിംഗിലുമുള്ള ചാലഞ്ചുകളും എങ്ങനെ പരിഹരിക്കണമന്നും വര്‍ക്ക്ഷോപ്പ് വിശദമാക്കി.

വനിതാ സംരംഭകരെ പ്രോല്‍സാഹിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയുക്തമായി നടത്തുന്ന വര്‍ക്ക്ഷോപ് സീരീസാണ് വിംഗ്- വിമണ്‍ റൈസ് ടുഗദര്‍. കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സിലാണ് വനിതാ സംരംഭകരും വിവിധ മേഖലകളിലെ എക്സ്പേര്‍ട്ട്സും പങ്കെടുത്ത വര്‍ക്ക്ഷോപ് നടന്നത്. ഐഡിയേഷന്‍ ,പ്രൊഡക്ട് ഡവലപ്പ്മെന്റ്, വിവിധ ഫണ്ടിംഗ് സോഴ്സുകള്‍, ഇന്‍കുബേഷന്‍ ഫെസിലിറ്റികള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥിനികളോടും സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സിനോടും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഒഫീഷ്യല്‍സ് വിശദീകരിച്ചു. സ്റ്റാര്‍ട്ടപ്പ് ജേണിയുടെ അനുഭവങ്ങളും ഫൗണ്ടേഴ്സ് വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവരും ഏര്‍ളി ഫൗണ്ടേഴ്സായ സ്ത്രീ സംരംഭകരും വിങ്ങ് ഇനീഷ്യേറ്റീവിന്റെ രണ്ടാം എഡീഷനില്‍ പങ്കെടുത്തു

ലോകത്തെ ഏറ്റവും വൈബ്രന്റായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റങ്ങളിലൊന്നായി മാറാനുള്ള ശ്രമവുമായി ഇന്ത്യ നീങ്ങുമ്പോഴും രാജ്യത്തെ എക്കോസിസ്റ്റത്തില്‍ സ്ത്രീ സംരംഭകര്‍ വളരെ കുറവാണ് . വനിതകളെ സംരംഭക രംഗത്തേക്ക് എത്തിക്കാനും അവരെ സപ്പോര്‍ട്ട് ചെയ്യാനും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ലോഞ്ച് ചെയ്ത പദ്ധതിയാണ് Wing – വിമണ്‍ റൈസ് ടുഗെതര്‍ എന്ന ഈ യുണീക് ഇനിഷ്യേറ്റീവ്.

Wing ഇനീഷ്യേറ്റീവിന്റെ ലക്ഷ്യം

വര്‍ക്ക്‌ഷോപ്പുകള്‍, ഇന്‍കുബേഷന്‍, ഇന്‍വെസ്റ്റേഴ്‌സ്, വിവിധ ബിസിനസ് സപ്പോര്‍ട്ട് സര്‍വീസുകള്‍ എന്നിവയിലൂടെ പതിനായിരത്തോളം സ്ത്രീ സംരംഭകരെ സജ്ജരാക്കുക എന്നതാണ് പ്രോഗ്രാം ഉദ്ദേശിക്കുന്നത്. സ്ത്രീ സംരംഭകര്‍ക്കും വുമണ്‍ ഫൗണ്ടേഴ്സുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും നടക്കുകയാണ്

ഒപ്പം കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനും

കേരള സ്റ്റാര്‍ട്ടപ്പ് മിഷനൊപ്പം ലെറ്റ്‌സ് വെന്‍ച്വറും Wing ഇനിഷ്യേറ്റീവിന്റെ സൗത്ത് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് Wing പ്രവര്‍ത്തനത്തിന് KSUM നേതൃത്വം നല്‍കുക.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version