ഡിഫന്‍സിലും, അക്കാഡമിക് മേഖലയിലും, അഗ്രിക്കള്‍ച്ചറിലും വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന റോബോട്ടിക് ഇന്നവേഷനാണ് Inker Robotics നടത്തുന്നത്. കേരളത്തില്‍ തുടങ്ങി മിഡില്‍ ഈസ്റ്റിലുള്‍പ്പെടെ ഓപ്പറേഷന്‍സിലേക്ക് കടന്ന Inker റോബോട്ടിക്സ് ഡിഫന്‍സില്‍ എക്സ്‌ക്ളൂസീവായ സര്‍വ്വീസാണ് പ്രൊവൈഡ് ചെയ്യുന്നത്. ഒപ്പം അക്കാഡമിക് മേഖലയിലും ഫൂച്ചര്‍ ടാലന്റ് ബില്‍ഡ് ചെയ്യുകയുമാണ് ഇന്‍കര്‍. റോബോട്ടിക്ക് പ്രോഡക്റ്റ്സ് നിര്‍മ്മിക്കുന്ന വെര്‍ട്ടിക്കലായ എന്‍എആര്‍ഡിയില്‍ ഏകദേശം 20തോളം എഞ്ചിനിയേഴ്‌സ് ജോലി ചെയ്യുന്നുവെന്ന് Inker Robotics CEO രാഹുല്‍ പി. ബാലചന്ദ്രന്‍ പറയുന്നു. (കൂടുതലറിയാന്‍ വീഡിയോ കാണാം)
രാഹുലിനൊപ്പം Benson Thomas George, Anurag K Ayyar, Shabir Khader എന്നിവരാണ് Inker Robotics യാഥാര്‍ത്ഥ്യമാക്കിയത്. അഗ്രി മേഖലിയ്ക്കു വേണ്ടി നെല്ല്, തെങ്ങ്, റബര്‍ അടക്കമുള്ള വിളകള്‍ക്കും വെജിറ്റബിള്‍സിനും സ്‌പ്രേയിങ്ങ് നടത്താന്‍ സാധിക്കുന്ന ഒരു ഡ്രോണ്‍ ഇപ്പോള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അഗ്രി മാപ്പിംഗും ഡാറ്റയും സൂക്ഷിക്കാന്‍ വരെ സാധിക്കുന്നതാണ് ഡ്രോണ്‍ (കൂടുതലറിയാന്‍ വീഡിയോ കാണാം). സെറിബ്രല്‍ പാഴ്‌സി പേഷ്യന്റ്‌സിന് വേണ്ടിയുള്ള പ്രൊഡക്റ്റും, കുട്ടികള്‍ക്ക് എജ്യുക്കേഷന് വേണ്ടി പൂര്‍ണ്ണമായും ഹ്യൂമനോയിഡായ റോബോട്ടും തയാറായിക്കഴിഞ്ഞു. ആഫ്രിക്ക, യുകെ എന്നീ മാര്‍ക്കറ്റുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തയാറെടുക്കുകയാണ് ഇന്‍കര്‍ റോബോട്ടിക്സ്.