2019ലെ Hurun Global Unicorn List പ്രകാരം ലോകത്തെ ഏക ഹെക്ടാകോണ്‍ സ്റ്റാര്‍ട്ടപ്പുമായി (100 ബില്യണ്‍ യുഎസ് ഡോളറിന് മുകളില്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ്) എന്ന സ്ഥാനത്ത് ചൈനീസ് പേയ്‌മെന്റ് കമ്പനിയായ ആന്റ് ഫിനാന്‍ഷ്യല്‍ തുടരുകയാണ്. ഹുറൂണ്‍ റിപ്പോര്‍ട്ടില്‍ 206 യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുമായി ചൈന ഒന്നാം സ്ഥാനത്താണ്. കമ്പനികളുടെ വാലുവേഷന്‍ കണക്കുകള്‍ പ്രകാരം ചൈനയിലെ യൂണികോണുകള്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്.(കൂടുതലറിയാന്‍ വീഡിയോ കാണാം)
ചൈനയിലെ മറ്റ് യൂണികോണ്‍ ‘താരങ്ങള്‍’
75 ബില്യണ്‍ ഡോളര്‍ മൂല്യവുമായി വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ബൈറ്റ്ഡാന്‍സാണ് യുണികോണുകളില്‍ രണ്ടാം സ്ഥാനത്ത്. ടിക്ക് ടോക്കിന്റെ പേരന്റ് കമ്പനിയാണ് ബൈറ്റ്ഡാന്‍സ്. റൈഡ് ഷെയറിങ് കമ്പനിയായ ഡിഡി ചുക്‌സിങ് 56 ബില്യണ്‍ ഡോളര്‍ മൂല്യത്തോടെ മൂന്നാമതും ഫിനാന്‍ഷ്യല്‍ അസറ്റ് കമ്പനി ലുഫാക്‌സ് 38 ബില്യണ്‍ ഡോളര്‍ മൂല്യത്തോടെ നാലാമതും നില്‍ക്കുന്നു. (കൂടുതലറിയാന്‍ വീഡിയോ കാണാം)
ചൈനയിലെ മുഖ്യ യുണികോണ്‍ മേഖലകളും മൂല്യവും
ഇ-കൊമേഴ്‌സ് കമ്പനികള്‍-33 എണ്ണം – 62 ബില്യണ്‍ ഡോളര്‍
ഫിന്‍ടെക്ക് -22 എണ്ണം- 262 ബില്യണ്‍ ഡോളര്‍.
മീഡിയ & എന്റര്‍ടെയിന്‍മെന്റ്- 17 എണ്ണം- 123 ബില്യണ്‍ ഡോളര്‍
ലോജിസ്റ്റിക്‌സ്- 16- 57 ബില്യണ്‍ ഡോളര്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- 15- 30 ബില്യണ്‍ ഡോളര്‍