ഇത്തരത്തില്‍ ഉല്പാദിപ്പിക്കുന്ന വാല്യൂ ആഡഡ് പ്രോഡക്റ്റുകള്‍ പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. ഇതോടെ കാര്‍ഷിക ഉല്പന്നങ്ങള്ക്ക് മെച്ചപ്പെട്ട വില ലഭിക്കാത്ത അവസ്ഥയ്ക്ക് പരിഹാരമാകും. കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന വൈന്‍ സര്‍ക്കാര്‍ ഔട്ട്ലെറ്റുകള് വഴി വിറ്റഴിക്കും (കൂടുതലറിയാന്‍ വീഡിയോ കാണാം).
കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടാന്‍ സാധിക്കുമെന്നും സാങ്കേതികമായ പഠനവും വിലയിരുത്തലും നടത്തണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കാര്‍ഷിക ഉല്പന്നങ്ങള്ക്ക് മികച്ച വിലയും തരിശ് ഭൂമികളില്‍ കൂടുതല്‍ കൃഷിയ്ക്ക് സാധ്യതയും നല്കുന്ന പദ്ധതിയെ പറ്റി വിശദമാക്കുകയാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ടി.എസ് ചന്ദ്രന്.