ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഫ്യൂച്ചര്‍ ലൈഫ്സ്‌റ്റൈല്‍ ഫാഷനില്‍ നിക്ഷേപം നടത്താന്‍ ബ്ലാക്ക്സ്റ്റോണ്‍. ലോകത്തെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി ഫേമായ ബ്ലാക്ക്സ്റ്റോണ്‍ 1750 കോടിയാണ് നിക്ഷേപിക്കുന്നത്. ഫാഷന്‍ സെഗ്മന്റിലെ ബ്ലാക്ക്സ്റ്റോണിന്റെ ആദ്യ നിക്ഷേപമാണിത്. ഫ്യൂച്ചര്‍ ലൈഫ്സ്‌റ്റൈല്‍ ഫാഷനില്‍ ബ്ലാക്ക്സ്റ്റോണ്‍ നേരത്തെ 6 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. ഇന്‍ഡിഗോ നേഷനും ലീ കൂപ്പറുമടക്കം 30 ബ്രാന്‍ഡുകളാണ് ഫ്യൂച്ചര്‍ ലൈഫ്സ്റ്റൈല്‍ കൈകാര്യം ചെയ്യുന്നത്.

Share.

Comments are closed.

Exit mobile version