യുഎഇ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കാന്‍ ഇന്ത്യ. 60 ദിവസം കാലാവധിയുള്ള ഓണ്‍ അറൈവല്‍ വിസയാണ് നല്‍കുന്നത്. ബിസിനസ്, ടൂറിസം, കോണ്‍ഫറന്‍സ്, ചികിത്സാ ആവശ്യങ്ങള്‍ എന്നിവയ്ക്ക് ഡബിള്‍ എന്‍ട്രിയും. രാജ്യത്തെ ആറ് എയര്‍പോര്‍ട്ടുകളിലാണ് ഓണ്‍ അറൈവല്‍ വിസ ലഭ്യമാകുക. ഡല്‍ഹി, മുംബൈ, ബെംഗലൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ എയര്‍പോര്‍ട്ടുകള്‍ പട്ടികയിലുള്ളത്. നിലവില്‍ ജപ്പാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ പാസ്പോര്‍ട്ട് ഉള്ളവര്‍ക്കാണ് ഈ സേവനമുള്ളത്.
നിര്‍ദ്ദിഷ്ട ഫോം വഴി യുഎഇ പൗരന്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് വിസ നേടാമെന്ന് Bureau of Immigration. e-visa അല്ലെങ്കില്‍ പേപ്പര്‍ വിസ നേരത്തെ കരസ്ഥമാക്കിയ എമിറാത്തികള്‍ക്ക് മാത്രമേ വിസ ലഭ്യമാകൂ എന്നും അറിയിപ്പ്. പുതിയ നീക്കം ടൂറിസം, മെഡിക്കല്‍ ടൂറിസം, ബിസിനസ് എന്നിവയ്ക്ക് ഊര്‍ജ്ജമാകും. യുഎഇയില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് പ്രതിവര്‍ഷം ചികിത്സാ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തുന്നത്.