UPI വഴി ഇന്‍കം ടാക്സ് അടയ്ക്കാനുള്ള നടപടികളുമായി IT Department. ക്രെഡിറ്റ് കാര്‍ഡ്, മൊബൈല്‍ വാലറ്റുകള്‍ എന്നിവ വഴിയും ടാക്സ് അടയ്ക്കാനുള്ള പ്ലാനുകളുമൊരുങ്ങുന്നു. കാനറാ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ഇന്ത്യന്‍, പിഎന്‍ബി, എസ്ബിഐ എന്നീ ബാങ്കുകള്‍ക്കാണ് നെറ്റ് ബാങ്കിങ്ങും ഡെബിറ്റ് കാര്‍ഡ് ഉപയോഗവും അനുവദിച്ചിരിക്കുന്നത്. മറ്റ് ഡിജിറ്റല്‍ മോഡ് പേയ്മെന്റുകളെക്കാള്‍ 15 ശതമാനം അധികം വളര്‍ച്ചയാണ് UPI നേടിയത്. 2019 ഒക്ടോബറോടെ UPI വഴി 1 ബില്യണ്‍ ട്രാന്‍സാക്ഷനുകള്‍ നടന്നു