ചൈനയിലെ ഹാങ്ഷൂവില്‍ ഫ്യൂച്ചറിസ്റ്റിക്ക് ഹോട്ടല്‍ അവതരിപ്പിച്ച് അലിബാബ. AI സാങ്കേതികവിദ്യയിലാണ് ഫ്ളൈസൂവിന്റെ പ്രവര്‍ത്തനം. AI വര്‍ക്ക്ഫോഴ്സ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ ഹോട്ടലാണ് ഫ്ളൈസൂ. ചെക്ക് ഇന്‍, ലൈറ്റ് കണ്ട്രോള്, റൂം സര്‍വീസ് എന്നിവയടക്കം എല്ലാം ഓട്ടോമേറ്റഡാണ്. ഫേസ് സ്കാനിങ്ങിലൂടെ കസ്റ്റമര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാം.
കസ്റ്റമേഴ്സിനെ തിരിച്ചറിഞ്ഞ് അതാത് ഫ്ളോറിലെത്തിക്കുന്ന എലവേറ്ററുമുണ്ട്. ഫേഷ്യല്‍ സ്കാനിങ്ങിനൊപ്പം റൂം കാര്‍ഡും ആപ്പും ഉപയോഗിക്കാം. മൊബൈല്‍ ആപ്പ് വഴി സ്റ്റേ ബുക്ക് ചെയ്യാനും ഫ്ളോര്‍ തിരഞ്ഞെടുക്കാനും സാധിക്കും. ഡീലക്സും എക്സിക്യൂട്ടീവുമടക്കം 290 റൂമുകളാണ് ഫ്ളൈസൂവിലുള്ളത്
ഓരോ റൂമിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന Tmall Elf എന്ന ബട്ട്ലറുമുണ്ട്. മൊബൈല്‍ ആപ്പ് വഴി ഫുഡ് ഓര്‍ഡര്‍ ചെയ്താല്‍ റോബോട്ടുകള്‍ ഫുഡ് ഡെലിവര്‍ ചെയ്യും. കൃത്യമായി ചെക്ക് ഔട്ട് ചെയ്യാനും ഹോട്ടലില്‍ നിന്നും എന്തും വാങ്ങാനും കസ്റ്റമര്ക്കാവും. ചൈനയില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള അലിബാബ സംരംഭമാണ് ഫ്ളൈസൂ.