സ്ത്രീകളില്‍ ബ്രെസ്റ്റ് കാന്‍സര്‍ ബാധിതരുടെ എണ്ണം ആശങ്കപ്പെടുത്തും വിധം വര്‍ധിച്ച് വരുന്ന വേളയില്‍ ചികിത്സാ രംഗത്ത് ഏറെ ശ്രദ്ധ നേടുകയാണ് ലോകത്തെ ആദ്യ ബ്രെസ്റ്റ് & സര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിങ് ടെക്‌നോളജി എക്വിപ്‌മെന്റ് iBreastExam. 10 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് ഇതുവഴി ടെസ്റ്റ് നടത്തിക്കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യയിലും ശ്രദ്ധ നേടുകയാണ് iBreastExam.

എന്താണ് iBreastExam ?

സെന്‍സറുകളുടെ സഹായത്തോടെ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയം നടത്താന്‍ സാധിക്കുന്ന എക്വിപ്പ്‌മെന്റാണ് iBreastExam. കുറഞ്ഞ നിരക്കിലും വേഗത്തിലും രോഗനിര്‍ണയം നടത്താം. പേയിന്‍ലെസ് ആന്‍ഡ് റേഡിയേഷന്‍ ഫ്രീയായ ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കൃത്യമായ പരിശോധന നടത്തുന്നത് വഴി ഏര്‍ലി ഡിറ്റക്ഷന്‍ സാധ്യമാകുന്നതിനാല്‍ ക്യാന്‍സര്‍ രോഗം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നത് 50 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കും. മൊബൈല്‍ ഫോണ്‍ വഴിയും എക്വിപ്‌മെന്റ് പ്രവര്‍ത്തിപ്പിക്കാം.

ഇന്ത്യയിലും ക്യാമ്പുകള്‍

എക്യുപ്‌മെന്റിന്റെ പ്രചാരണാര്‍ത്ഥം ഇന്ത്യയില്‍ ഒട്ടേറെ ക്യാമ്പുകള്‍ നടപ്പാക്കി. കേരളത്തിലും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനൊപ്പം പഞ്ചായത്ത് തലത്തിലും ജില്ലാ തലത്തിലും സ്‌കെയിലപ്പ് നടത്തുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പുമൊത്ത് ചര്‍ച്ച പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ ഇതിനോടകം തന്നെ രണ്ട് ലക്ഷം സ്ത്രീകളില്‍ പരിശോധന നടത്താന്‍ സാധിച്ചു. മാത്രമല്ല ആസ്റ്റര്‍ അടക്കമുള്ള ആശുപത്രികള്‍ എക്വിപ്‌മെന്റ് ഉപയോഗിക്കാമെന്ന് അറിയിച്ചിട്ടുമുണ്ട്.

പബ്ലിക്ക്‌പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പിലൂടെയും ഗവ., എന്‍ജിഒ, സിഎസ്ആര്‍ പ്രോജക്ടുകള്‍ വഴിയും എക്വിപ്‌മെന്റ് ഉപയോഗം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഡോക്ടര്‍മാര്‍ മുതല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കറുകള്‍ക്ക് വരെ ഉപയോഗിക്കാന്‍ സാധിക്കും വിധം ലളിതമാണ് ഇതിന്റെ പ്രവര്‍ത്തനം. എക്വിപ്‌മെന്റിന്റെ പ്രവര്‍ത്തനം കൃത്യമാണെന്ന് ഉറപ്പാകാന്‍ മള്‍ട്ടിപ്പിള്‍ ക്ലിനിക്കല്‍ സ്റ്റഡീസ് നടത്തിയെന്നും ഐ ബ്രസ്റ്റ് ഡവലപ്പേഴ്സ് പറയുന്നു. usfdaയുടെ ക്ലിയറന്‍സും ഐ ബ്രസ്റ്റിന് ലഭിച്ചിട്ടുണ്ട്.

 iBreastExamന് പിന്നില്‍

UE Life Sciences pvt ltd എന്ന കമ്പനിയാണ് iBreastExam ഡിവൈസ് വികസിപ്പിച്ചിരിക്കുന്നത്. യുഎസിലും ഇന്ത്യയിലും മലേഷ്യയിലുമായിട്ടാണ് കമ്പനിയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. 2009ല്‍ മുംബൈയിലെ മഹിര്‍ ഷാ ആരംഭിച്ച കമ്പനിയില്‍ ഡോക്ടര്‍മാരടക്കം 70ല്‍ അധികം വിദഗ്ധരുണ്ട്. ഡ്രക്സല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ വ്യക്തിയാണ് മിഹിര്‍ ഷാ. 2006ല്‍ തന്റെ ഭാര്യാമാതാവിന് വന്ന ബ്രെസ്റ്റ് കാന്‍സറാണ് ഈ മേഖലയില്‍ നൂതന ചികിത്സാ രീതി വരണമെന്ന ചിന്ത ഷായിലുണ്ടാക്കിയത്. ആഗോള തലത്തിലെ മിക്ക ക്യാന്‍സര്‍ സെന്ററുകളും ഇപ്പോള്‍ iBreastExam എക്വിപ്മെന്റ് ഉപയോഗിക്കുന്നുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version