ബ്ലോക്ക് ചെയിന്‍ പവേര്‍ഡ് സര്‍ട്ടിഫിക്കറ്റുമായി Digital Gurukul. ഇന്ത്യയില്‍ ബ്ലോക്ക് ചെയിന്‍ പവേര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇറക്കുന്ന ആദ്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ് Digital Gurukul. സര്‍ട്ടിഫിക്കറ്റിലെ ക്യു ആര് കോഡ് സ്കാന്‍ ചെയ്താല്‍ വിദ്യാഭ്യാസ യോഗ്യത, പ്രൊജക്ട് വിവരങ്ങള്‍, അറ്റന്റന്‍സ് എന്നിവ അറിയാം.
സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് പോയി ഹാജരാക്കാതെ ലോകത്തെവിടെയിരുന്നും ഡിപ്ലോമ നേടാന്‍ ബ്ലോക്ക്ചെയിന്‍ പവേര്‍ഡ് സര്‍ട്ടിഫിക്കറ്റ് അവസരമൊരുക്കും. ജര്‍മ്മന്‍ കമ്പനിയായ Certif-IDയോടൊപ്പം ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ ഇറക്കുന്നത്. ഏഷ്യയിലെ തന്നെ മികച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടായി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനമാണ് Digital Gurukul.