ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്നതോടെ ആഗോള കമ്പനികളെല്ലാം ഇന്ത്യന്‍ വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സ്മാര്‍ട്ട് ഫോണുകള്‍ക്കായി മികച്ച ടെക്നിക്കല്‍ ഐഡിയ കൊണ്ടു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് നല്ലൊരു അവസരമാണ്. ഏറ്റവുമധികം ഇലക്ട്രോണിക്സ് പ്രോഡക്ടുകള്‍ ഇറക്കുന്ന ചൈനയിലെ കമ്പനികളും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും മികച്ച ആശയങ്ങള്‍ കളക്റ്റ് ചെയ്യുകയാണ്.

സ്റ്റാര്‍ട്ടപ്പുകളെ ഒപ്പം കൂട്ടാന്‍ oppo

സ്മാര്‍ട്ട് ഫോണിന്റെ പ്രചാരം ഇന്ത്യയില്‍ വര്‍ധിച്ചതോടെ ഇന്റര്‍നെറ്റ് ഉപയോഗവും വര്‍ധിക്കുകയാണ്. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വ്യാപനം 47 ശതമാനമായിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ 67 % വളര്‍ച്ചയോടെ കേരളം മുന്നിലാണ്. കേരളത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കൂടുതലാണ്. ഈ അവസരത്തിലാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും മികച്ച ഐഡിയകള്‍ ക്ഷണിച്ച് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഓപ്പോ രംഗത്തെത്തിയിരിക്കുന്നത്.

കണ്‍സ്യൂമര്‍ സൊല്യൂഷന്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യത

കണ്‍സ്യൂമേഴ്സിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കും വിധമുള്ള ആശയങ്ങള്‍ കൊണ്ടുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഓപ്പോ ഇന്ത്യാ വൈസ് പ്രസിഡന്റും R&D ഹെഡുമായ തസ്ലിം ആരിഫ് തിരുവനന്തപുരത്ത് channeliam.comനോട് വ്യക്തമാക്കി. കണ്‍സ്യൂമേഴ്സിന്റെ പ്രശ്നങ്ങള്‍ക്ക് സൊലൂല്യന്‍സ് നല്‍കാന്‍ ഇന്റര്‍നെറ്റ് ഏറെ സഹായകരമാണെന്നും സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്ന് ഇതിനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടെക്നിക്കല്‍ സപ്പോര്‍ട്ടും കണ്‍സ്യൂമേഴ്സുമായി കൂടുതല്‍ അടുക്കാനുമുള്ള അവസരമൊരുക്കുകയാണ് ഓപ്പോ.

5G മുതല്‍ IoT വരെ ഫോക്കസ് ചെയ്യാന്‍ ഓപ്പോ

നിലവില്‍ 5G, AI, Camera, Battery, IoT എന്നീ 5 വെര്‍ട്ടിക്കലുകളിലാണ് oppo ഫോക്കസ് ചെയ്യുന്നത്. ഈ 5 വെര്‍ട്ടിക്കലുകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുള്ള സ്റ്റാര്‍ട്ടപ്പുകളുമായി oppo സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ആശയം ക്ഷണിക്കുന്നത് സംബന്ധിച്ച് തെലങ്കാന സര്‍ക്കാരുമായി oppo അടുത്തിടെ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകളുടെ ഐഡിയ വൈകാതെ oppo കൊമേഴ്ഷ്യലൈസ് ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ക്യാമറയില്‍ കൂടുതല്‍ ടെക്‌നോളജിയുമായി oppo

ക്യാമറയില്‍ AI ഫെസിലിറ്റി ആദ്യം കൊണ്ടുവന്നത് ഒപ്പോയാണ്. Quad Camera വികസനമാണ് ഓപ്പോയുടെ അടുത്ത ലക്ഷ്യം. ക്യാമറകളുടെ എണ്ണം കൂടുമ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. ക്യാമറയില്‍ AI ബേസ്ഡ് സൊലുഷ്യന്‍സ് നടപ്പാക്കുന്നതിനൊപ്പം വീഡിയോ ക്വാളിറ്റി മെച്ചപ്പെടുത്താനും പുതിയ ടെക്‌നോളജി ഇറക്കുകയാണ് oppo.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version