ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി നിക്ഷേപം നടത്താന്‍ Whats App. 500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 500 US ഡോളര്‍ മൂല്യമുള്ള ആഡ് ക്രെഡിറ്റും നല്‍കും. 2,50,000 US ഡോളര്‍ ഓണ്‍ട്രപ്രണേറിയല്‍ കമ്മ്യൂണിറ്റിക്കായി നിക്ഷേപിക്കും. DPIIT അംഗീകൃതവും വളര്‍ച്ച നേടുന്നതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് നിക്ഷേപം ലഭിക്കുന്നത്. ആഡ് ക്രെഡിറ്റ് വെച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓണ്‍ലൈന്‍ ആഡ് ക്രിയേഷനിലൂടെ പ്രമോഷന്‍ നടത്താനുള്ള അവസരവും വാട്‌സാപ്പ് ഒരുക്കുന്നുണ്ട്.

വാട്‌സാപ്പ് ആഡില്‍ ക്ലിക്ക് ചെയ്താല്‍ കസ്റ്റമേഴ്‌സിന് കമ്പനി കോണ്‍വര്‍സേഷന്‍ ചാറ്റിലെത്താം. സ്റ്റാര്‍പ്പുകളുടെ സെയില്‍സ് വര്‍ധനയ്ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി സഹകരിക്കുകയാണ് Whats App. ബിസിനസ് ആപ്പില്‍ Catalog feature ആരംഭിച്ചതിന് പിന്നാലെയാണ് Whats App നിക്ഷേപത്തിനും തയാറെടുക്കുന്നത്. ഇന്ത്യയിലെ ഒരു ലക്ഷത്തിലധികം കമ്പനികള്‍ ബിസിനസ് ആപ്പ് ഉപയോഗിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ- Whats App സഹകരണത്തോടെ നടത്തിയ Grand Challenge ഏറെ ശ്രദ്ധ നേടിയിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version