സ്ലീപ്പ് ഇന്റേണ്‍ഷിപ്പിനായി അപേക്ഷകരെ ക്ഷണിച്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് Wakefit.co. 100 ദിന ഇന്റേണ്‍ഷിപ്പില്‍ പ്രതിദിനം 9 മണിക്കൂര്‍ വീതം ഉറങ്ങുകയാണ് ഡ്യൂട്ടി. വര്‍ക്ക് അവേഴ്സില്‍ ലാപ്ടോപ് ഉപയോഗിക്കരുതെന്ന് നിബന്ധനയുണ്ട്. വേക്ക്ഫിറ്റിന്റെ മെത്തയില്‍ ഉറങ്ങുന്ന വ്യക്തിയുടെ ഉറക്കത്തിന്റെ പാറ്റേണടക്കം മോണിറ്റര്‍ ചെയ്യുകയാണ് ലക്ഷ്യം. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1 ലക്ഷം രൂപ സ്‌റ്റൈപെന്റ്. ഓഫീസുകളില്‍ ഉച്ചമയക്കത്തിനായി റൂമുകള്‍ വേണമെന്നാണ് 86 ശതമാനം ആളുകളുടേയും അഭിപ്രായമെന്നും വേക്ക് ഫിറ്റ് സര്‍വേ.