ബോഡി ഡിസ്മോർഫിയ എന്ന തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. . സ്വന്തം ശരീരം പ്രതിച്ഛായയെ എങ്ങനെ ബാധിക്കുന്നുവെന്ന ആശങ്കയിലും സ്വയം ചിന്തിച്ചുകൂട്ടുന്ന കുറവുകളെക്കുറിച്ചുള്ള വേവലാതിയിലുമാണ് താനെന്ന് ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്വന്തം ശരീരത്തെക്കുറിച്ച് ഓർത്ത് ലജ്ജ തോന്നുന്നതായും കണ്ണാടിയിൽ പോലും നോക്കാൻ ഇഷ്ടമില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസ്മോർഫോഫോബിയ എന്നും അറിയപ്പെടുന്ന ബോഡി ഡിസ്മോർഫിക് ഡിസോർഡർ ഒരാളുടെ ശാരീരിക രൂപത്തിൽ കാണുന്ന ന്യൂനതയെ ഓർത്തുള്ള മാനസിക വൈകല്യമാണ്. ഏതു പ്രായക്കാരിലും ഉണ്ടാകാവുന്ന ഈ അവസ്ഥ കൗമാരക്കാരിലും യുവാക്കളിലും ചിലപ്പോൾ കൂടുതലായി കാണപ്പെടാറുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഈ അവസ്ഥ തിരിച്ചറിയപ്പെടാതെ പോയാൽ ദൈനംദിന- സാമൂഹിക ജീവിതത്തെയും ബന്ധങ്ങളെയും വിപരീതമായി ബാധിക്കും. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ആന്റി ഡിപ്രസന്റുകൾ തുടങ്ങിയവയാണ് ഈ അവസ്ഥയ്ക്ക് ചികിത്സയായി നൽകാറുള്ളത്.
Karan Johar opens up about his battle with body dysmorphia, the impact of Bollywood’s beauty standards on his mental health, and his struggles with weight loss.