ഇന്ത്യയില്‍ ഓപ്പറേഷന്‍സ് ആരംഭിക്കാന്‍ ബ്ലോക്ക് ചെയിന്‍ കമ്പനി SettleMint. API പ്രോഡക്ടുകള്‍, മൈക്രോ സര്‍വീസ്, ബ്രൗസര്‍ കമ്പോണന്റ്, ടെംപ്ലേറ്റ് ഫോര്‍മാറ്റ് എന്നിവയിലാണ് ബെല്‍ജിയം ആസ്ഥാനമായ കമ്പനി ഫോക്കസ് ചെയ്യുന്നത്. ബെല്‍ജിയത്തിന് പുറമേ യുഎഇ, സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും കമ്പനിക്ക് ഓഫീസുണ്ട്.
35ല്‍ അധികം ഫുള്ളി ഫങ്ഷനിങ്ങ് ബ്ലോക്ക് ചെയിന്‍ ആപ്ലിക്കേഷനുകളാണ് SettleMint വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വിവിധ സെഗ്മെന്റുകളിലെ ബ്ലോക്ക്ചെയിന്‍ ബേസ്ഡ് പ്രോജക്ടുകളുടെ മൂല്യം 20 മില്യണ്‍ ഡോളറിന് മുകളിലെന്ന് NASSCOM റിപ്പോര്‍ട്ട്. ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്ഗനൈസേഷന് ഡാറ്റാ പ്രകാരം ബ്ലോക്ക്ചെയിന്‍ പേറ്റന്റുകളുടേയും ട്രെന്‍ഡുകളുടേയും പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ.