പ്രൊജക്റ്റുകൾക്ക് തറക്കല്ലിട്ടാൽ അത് പൂർത്തീകരിച്ച് പബ്ളിക്കിന് തുറന്നുകൊടുക്കുന്നതിലെ വേഗത, ലക്ഷ്യത്തിനുമപ്പുറമുള്ള പൂർത്തീകരണം, അതിനുവേണ്ടി അലോക്കേറ്റ് ചെയ്യുന്ന ഫണ്ടിന്റെ കൃത്യമായ വിനിയോഗം.. അതാണ് കഴിഞ്ഞ പത്ത് വർഷത്തെ ഇന്ത്യൻ ഇൻഫ്രയുടെ വാച്യാർത്ഥം! ഇതിന് ഏറ്റവും വലിയതെളിവ് പറയാം. 2024-25 സാമ്പത്തിക വർഷം വർഷം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിർമ്മിച്ചത് 5614 കിലോമീറ്റർ ദേശീയപാതയാണ്. ഇതേകാലയളവിലെ ടാർഗറ്റ് 5150-കിലോമീറ്ററും. അതായത് ലക്ഷ്യം വെച്ചതിനേക്കാൾ 460 കിലോമീറ്റർ അധികം. അതായത് ഏതാണ്ട് കേരളത്തിന്റെ തെക്ക്-വടക്ക് ദൂരത്തിന്റെ അത്രയും ലക്ഷ്യമിട്ടതിലും അധികം പണിത റോഡിന്റെ നീളമാണ്. സർവ്വകാല റെക്കോർഡാണ് ദേശീയപാത നിർമ്മാണത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം ചിലവഴിച്ചത് രണ്ടര ലക്ഷം കോടി! ഇനി ഈ സാമ്പത്തിക വർഷം പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നത് 10,000 കിലോമീറ്റർ പുതിയ ദേശീയ പാതകളാണ്. റോഡുകൾ എന്നാൽ കേവലം കിലോമീറ്ററുകളിലെ കണക്കുകൾ മാത്രമല്ല. കണക്റ്റിവറ്റിയുടെ പുതിയ ജ്യോമട്രിയാണ്. എക്സ്പ്രസ് വേകളും ഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധപ്പിക്കുന്ന എക്സ്റ്റൻഷൻ റോഡുകളും സഞ്ചാര സ്വാതന്ത്ര്യത്തിന്റെ പുതിയ സൈക്കോളജിയാണ് ഓരോ ഇന്ത്യക്കാരനിലും തുറക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ്, 55,000 കോടി രൂപയിൽ പൂർത്തിയാക്കിയ 701 കിലോമീറ്റർ വരുന്ന Mumbai–Nagpur Expressway. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ എക്സ്പ്രസ് വേകളിൽ ഒന്നാണിത്. മഹാരാഷ്ട്രയുടെ ഹൃദയത്തിന് കുറുകെ, ട്രാഫിക്കിനേയും സിഗ്നലുകളേയും ഒഴിവാക്കി മുംബൈയെ നാഗ്പൂരുമായി ബന്ധിപ്പിക്കുന്നു. നേരത്തെ 16-18 മണിക്കൂർ വരുമായിരുന്ന യാത്രയെ കേവലം 8 മണിക്കൂറിൽ താഴെയായി കുറച്ച പുതിയ പാത. മാർവലസ് ടെക്നോളജിയും കോംപ്ലക്സ് എഞ്ചിനീയറിംഗും. നീളമേറിയ ടണലുകൾ, വലിയ പാലങ്ങൾ, വൈഡ് കോൺക്രീറ്റ് പില്ലറുകളിൽ ഉയർന്നുനിൽക്കുന്ന ഹൈസ്പീഡ് ട്രാവലിന്റെ പുതിയ മുഖം. അതാണ് Mumbai–Nagpur Expressway. ഈ പാതയുടെ സാമ്പത്തിക വശം എന്താണെന്ന് വെച്ചാൽ സമൃദ്ധി മഹാമാർഗ് എക്സ്പ്രസ് വേ, കാർഷിക മേഖലകളേയും ഇൻഡസ്ട്രിയൽ ബെൽറ്റിനേയും നഗരഹൃദയങ്ങളേയും മുംബൈ മഹാനഗരവുമായും അവിടുത്തെ പോർട്ടിലേക്കും ബന്ധിപ്പിക്കുന്നു. ഈ പാതയുടെ അരിക് പറ്റി പുതിയ ഇൻഡസ്ട്രിയൽ സോണുകൾ വരും. ഫാക്ടറികളും കമ്പനികളും വരുന്നു, തൊഴിൽഅവരങ്ങൾ തുറക്കുന്നു.
മറ്റൊന്ന്- ഈ വർഷം തുറന്ന സോമാർഗ് ടണൽ. 2700 കോടി രൂപ ചെലവിൽ, വിസ്മയം. എപ്പോഴും ഹിമപാതത്തിൽ തകരുകയും അപകടങ്ങൾ പതിവാകുകയും ചെയ്ത ശ്രീനഗർ-സോനാമാർഗിലെ പഴയ പാതയെ ബൈപാസ് ചെയ്തുകൊണ്ട് ഹിമാലയൻ റേഞ്ചിലെ ഭൗമ വെല്ലുവിളികളെ മറിടകന്ന് നിർമ്മിച്ച ഇന്ത്യൻ എഞ്ചിനീയറീംഗാണ് Sonamarg Tunnel. ശീതകാലത്ത് മാസങ്ങളോളം അടച്ചുമായിരുന്നു പഴയ പാത. അത് ജമ്മുവിലെ സാധാരണക്കാരേയും കർഷകരേയും വിദ്യാർത്ഥികളേയും കച്ചവടക്കാരേയും കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. അവിടെയാണ് ഓൾ വെതർ കണക്റ്റിവിറ്റി സാധ്യമാക്കി പുതിയ ടണൽ തുറന്നത്. പുതിയ ടണൽ വന്നതോടെ സോനാമാര‍്ഗ്ഗിലെ ടൂറിസം സാധ്യതകൾ ഇന്ന് പുതിയ ഉയരങ്ങളിലാണ്. മറ്റൊരു ചാപ്റ്റർ കൂടിയുണ്ട്, ലഡാക്കിലെ സെൻസിറ്റീവായ നിയന്ത്രണ രേഖയിലേക്ക് ഓൾവെതർ മിലിറ്ററി പാസ്സേജ് കൂടിയാണ് ഈ പുതിയ Sonamarg Tunnel.

പൊതുയാത്രാ സൗകര്യങ്ങൾക്കുള്ള പലവിധങ്ങളായ ഭൗതിക സൗകര്യങ്ങൾ അഥവാ പബ്ളിക് ഇൻഫ്രാസ്ട്രക്ചർ, ഇന്ത്യ ഏറ്റവും കൂടുതൽ നിർമ്മിച്ചുകൂട്ടിയ വർഷങ്ങളിലൊന്നാണ് 2025. രാജ്യമാകെ ധമനികൾപോലെ വികസിച്ച എക്സ്പ്രസ് വേ-കൾ, റോഡുകൾ, പാലങ്ങൾ, എയർപോർട്ടുകൾ, റെയിൽ നെറ്റുവർക്കുകൾ, അർബൻ പ്രൊജക്റ്റുകൾ. ഒരേസമയം രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളം, നഗരങ്ങളിലും ഗ്രാമങ്ങളിലും റോഡായും പാലമായും റെയിലായും എയർപോർട്ടായും ഒക്കെ വൈവിദ്ധ്യമാർന്ന പബ്ളിക് ഇൻഫ്രാസ്ട്രക്ചർ തുറന്നുകൊടുത്ത ഇതുപോലൊരു സമയം ഇന്ത്യൻ ചരിത്രത്തിൽ ഇതുവരെ ഉണ്ടാവില്ല. പ്രൊജക്റ്റുകളുടെ എണ്ണം, എക്സിക്യൂഷന്റെ വേഗത, പൊതുഗതാഗതത്തിൽ അത് ജനങ്ങൾക്ക് തുറന്നിട്ട സൗകര്യം… ഇന്ത്യ റെക്കോർഡ് സൃഷ്ടിക്കുകയാണ്. പ്രസ്മീറ്റുകളില്ല, താരങ്ങളെ വിളിച്ചുള്ള ഉദ്ഘാടന മാമാങ്കളില്ല.. പകരം, നിശബ്ദം ഇന്ത്യയിൽ ഒരു വിപ്ലവം നടക്കുന്നു. എന്താണ് അങ്ങനെ പറയാൻ കാരണം. ഒരു രാജ്യത്തിന്റെ പ്രയോറിറ്റി, അതിന്റെ ബജറ്റിൽ കാണാനാകും എന്ന് പറയാറുണ്ട്. 2025-26-ലെ ബജറ്റിൽ രാജ്യത്തെ ക്യാപിറ്റൽ എക്സ്പെൻഡിച്ചറിനായി കേന്ദ്രം വകയിരുത്തിയത് 11 ലക്ഷം കോടിയിലധികമാണ്. എന്നുവെച്ചാൽ ജിഡിപി-യുടെ 3.1 ശതമാനം. പഴയകാലത്തെപ്പോലെ അഴിമതിക്കുമേലുള്ള പുട്ടിയടി ആയിരുന്നില്ല, ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന എക്കോണമിയുടെ സാക്ഷ്യപത്രങ്ങളായിരുന്നു. ആ 11 ലക്ഷം കോടിയാണ് ഹൈവേകളായും മെട്രോ ആയും റെയിലായും പാലങ്ങളായും ജനങ്ങൾക്ക് തുറന്ന് കൊടുത്തുകൊണ്ടിരിക്കുന്നത്.
India’s infrastructure story of the last decade is defined by speed, scale, and execution beyond targets. Record highway construction, landmark projects like the Mumbai–Nagpur Expressway and the Sonamarg Tunnel, and unprecedented capital investment have transformed connectivity, reduced travel time, enabled all-weather access, and unlocked economic and strategic growth. With massive public spending and quiet efficiency, India is witnessing a nationwide infrastructure expansion that is reshaping mobility, industry, and everyday life without spectacle, but with lasting impact.
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.
With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.
Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.
Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.
She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.
Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.
Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
