പുനരുപയോഗ ഊർജ്ജ മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2030-ഓടെ രാജ്യത്ത് ഏകദേശം 100 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. ഇതിനായി ഏകദേശം 1.6 ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കാർഷിക അവശിഷ്ടങ്ങൾ ഉപയോഗിച്ച് പ്രതിദിനം 50 ലക്ഷം ക്യുബിക് മീറ്റർ ബയോഗ്യാസ് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റിലയൻസ് ബയോ എനർജി ബിസിനസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ വികാസ് രതി വ്യക്തമാക്കി. നിലവിൽ 10 സംസ്ഥാനങ്ങളിലായി 45 പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനി, 2027 മാർച്ച് അവസാനത്തോടെ 10 പ്ലാന്റുകൾ കൂടി കൂട്ടിച്ചേർക്കും.
കാർഷിക അവശിഷ്ടങ്ങൾ ലഭ്യമായ എല്ലായിടത്തും പുതിയ പ്ലാന്റുകൾ സ്ഥാപിക്കാനാണ് റിലയൻസിന്റെ നീക്കം. 2030-ഓടെ രാജ്യത്തിന്റെ ഊർജ്ജ ഉപഭോഗത്തിൽ പ്രകൃതിവാതകത്തിന്റെ വിഹിതം നിലവിലുള്ള 6.2 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്താനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് ഈ പദ്ധതി കരുത്തുപകരും.
Reliance Industries plans to invest $1.6 billion to set up 100 compressed biogas (CBG) plants across India by 2030, targeting 5 million cubic meters daily production.
