ലോകത്തെ ആദ്യ ഫ്ളൈ & ഡ്രൈവ് കാര്‍ മിയാമിയില്‍ അവതരിപ്പിച്ചു. ഡച്ച് നിര്‍മ്മിത കാറിന് Pioneer Personal Air Landing Vehicle or PAL-V എന്നാണ് പേര്. ഉള്ളിലേക്ക് മടക്കാവുന്ന ഓവര്‍ഹെഡും റിയര്‍ പ്രൊപ്പല്ലേഴ്സും കാറിലുണ്ട്. 12,500 അടി ഉയരത്തില്‍ പറക്കാന്‍ കാറിന് സാധിക്കും. ഓട്ടോമൊബൈല്‍ ഗ്യാസോലിനാണ് കാറില്‍ ഉപയോഗിക്കുന്നത്.
ഓണ്‍ എയറില്‍ 200 mph സ്പീഡും ഗ്രൗണ്ടില്‍ 100 mph സ്പീഡും PAL-V നല്‍കും. 59,9000 ഡോളറാണ് വാഹനത്തിന്റെ വില. Miami 2020 &Beyond എന്ന ഇവന്റിലാണ് വാഹനം അവതരിപ്പിച്ചത്. രണ്ട് സീറ്റുള്ള കാറില്‍ 230 hp പവറുള്ള 4 സിലിണ്ടര്‍ എഞ്ചിനാണുള്ളത്. ത്രീ വീലര്‍ കാറില്‍ നിന്നും കോപ്റ്ററായി മാറാന്‍ വെറും 10 മിനിട്ട് മതിയാകും. 2021ല്‍ ഫ്ളൈയിങ് കാര്‍ മാര്‍ക്കറ്റിലെത്തും.