കയറ്റുമതിയില്‍ ഫോക്കസ് ചെയ്യാന്‍ Royal Enfield. സൗത്ത് ഈസ്റ്റ് ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും ഡീലര്‍ഷിപ്പ്-അസംബ്ലി യൂണിറ്റുകള്‍ വരും. തായ്ലന്റില് ആരംഭിച്ച പ്ലാന്റ് ആറ് മാസത്തിനകം പ്രവര്‍ത്തനമാരംഭിക്കും. ആകെ വരുമാനത്തിന്റെ 20 ശതമാനം ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ നിന്നും കണ്ടെത്തും.
20% അപ്പാരല്‍-ആക്സസ്സറീസ് വില്പനയില് നിന്നും 60% ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്നും കണ്ടെത്തും. ഇന്ത്യയില്‍ 90% വിറ്റുപോകുന്നത് Royal Enfield 350 മോഡല്‍. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ശ്രദ്ധ നേടി Interceptor 650, Continental GT 650 മോഡലുകള്‍. 2019ല്‍ 5000 യൂണിറ്റ് കയറ്റുമതി ചെയ്തെന്ന് കമ്പനി. റോയല്‍ എന്‍ഫീല്‍ഡിന് ഇന്ത്യയിലുള്ളത് 900 സ്റ്റോറുകള്‍.