സംരംഭം എന്ന ലക്ഷ്യത്തിലേക്ക് ഇറങ്ങുന്‌പോള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ വിലയിരുത്തുകയാണ് കിറ്റക്സ് ഗാര്‍മെന്റ്സ് എംഡി സാബു എം ജേക്കബ്. പ്രാദേശികതലം മുതല്‍ ഒഫീഷ്യല്‍സില്‍ നിന്ന് വരെ പല തരത്തിലുള്ള വെല്ലുവിളികള്‍ സംരംഭകര്‍ക്ക് നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്ന് പങ്കുവെക്കുകയാണ് സാബു എം ജേക്കബ്.

സങ്കീര്‍ണതകളെ അതിജീവിക്കാന്‍ സംരംഭകര്‍ക്കാകണം

എളുപ്പമാണെന്ന് തോന്നി സംരംഭം തുടങ്ങിയവരേറെയുണ്ട്. എന്നാല്‍ റിയാലിറ്റിയോട് അടുക്കുമ്പോഴാണ് അതില്‍ സങ്കീര്‍ണതകള്‍ മനസിലാകുക. സംരംഭത്തിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ ഇത്തരം പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്നും സംരംഭകന്‍ മനസിലാക്കേണ്ടതുണ്ട്.

ഒന്ന് എസ്റ്റാബ്ലിഷ് ചെയ്തു കഴിഞ്ഞാല്‍ പ്രാദേശികരായ ആളുകളില്‍ നിന്നു മുതല്‍ പഞ്ചായത്ത് അധികൃതരില്‍ നിന്നും വരെ പല തരത്തിലുള്ള ചൂഷണങ്ങളും സംരംഭകന്‍ നേരിടേണ്ടതായി വരും. ഇത്തരം പ്രശ്നങ്ങളെ തരണം ചെയ്യാന്‍ പുതു സംരംഭകര്‍ക്ക് പരിശീലനം നല്‍കേണ്ടതായിട്ടുണ്ടെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ് പറയുന്നു.

സംരംഭകര്‍ക്ക് യുഎസ് നല്‍കുന്നത്

ഇന്ത്യയില്‍ ട്രാന്‍സ്പരന്‍സി കുറവാണ്.നിയമമുണ്ടെങ്കില്‍ അത് കൃത്യമായിരിക്കണം. എന്നാല്‍ യുഎസില്‍ ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 24 മണിക്കൂറിനകം എല്ലാ ലൈസന്‍സും ലഭ്യമാകും. അവിടെ ഒരു ബിസിനസ് ലൈസന്‍സ് ഉപയോഗിച്ച് ഏത് തരത്തിലുള്ള ബിസിനസും ചെയ്യാം. നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും തന്നെ ഏത് തരത്തിലുള്ള അനുമതികളും നേടിയെടുക്കാന്‍ സാധിക്കും.

വളര്‍ച്ച നേടുന്ന സംരംഭകരെ ബുദ്ധിമുട്ടിക്കുന്ന വിധമുള്ള അന്തരീക്ഷമല്ല വേണ്ടത്.യുഎസില്‍ സംരംഭം സപ്പോര്‍ട്ട് ചെയ്യാന്‍ മികച്ച അന്തരീക്ഷമൊരുക്കിയിട്ടുണ്ടെന്നും സാബു ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ സംരംഭകര്‍ പല തലത്തില്‍ നിന്നും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും അതിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version