കമ്പനികള്‍ കൂടുതല്‍ കോംപറ്റീറ്റീവായി മുന്നോട്ട് പോകണമെങ്കില്‍ എംപ്ലോയിസിന്റെ അപ്സ്കില്ലിങ്ങും റീസ്കില്ലിങ്ങും അത്യാവശ്യമാണ്. എംപ്ലോയിക്ക് നിലവിലുള്ള സ്കില്ലിനൊപ്പം അതേ മേഖലയില്‍ മികവ് വര്‍ധിപ്പിക്കാന്‍ പുതിയ സ്കില്ലുകള്‍ കൂടി പഠിക്കേണ്ടതുണ്ട്. ജോലി ചെയ്യുന്നത് ഏത് മേഖലയിലാണോ അവിടെ കാലാനുസൃതമായി ഉണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കി അതുകൂടി പഠിച്ചെടുത്ത് പ്രവര്‍ത്തിക്കുകയാണ് അപ്സ്കില്ലിങ്ങിലൂടെ. ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും വ്യത്യസ്ഥമായി എന്തെങ്കിലും സ്കില്ലുകള്‍ പഠിക്കുന്നതാണ് റീസ്കില്ലിങ് എന്നത്.
അപ്സകില്ലിങ്ങ് ആന്‍ഡ് റീസ്കില്ലിങ് ടെക്ക്നിക്കുകള്‍ അറിയാം
വര്‍ച്വല്‍ ക്ലാസ്റൂം ട്രെയിനിങ്: എപ്ലോയിസിന്റെ ജോബ് ലൊക്കേഷന്‍ പല സാഹചര്യത്തിലുള്ളതായതിനാല് വര്‍ച്വല്‍ ക്ലാസ് റൂം ട്രെയിനിങ് ഉത്തമമാണ്. മുന്‍ കൂട്ടി നിശ്ചയിച്ച ടൈമില്‍ കംപ്യൂട്ടറിലോ വര്‍ച്വല്‍ ക്ലാസ്റും ഗാഡ്ജറ്റ് വഴിയോ ട്രെയിനിങ് സാധ്യമാകും
മൈക്രോ ലേണിങ്: അഞ്ചു മുതല്‍ പത്തു മിനിട്ട് വരെ ദൈര്‍ഘ്യമുള്ള വെബ് ബേസ്ഡ് ട്രെയിനിങ് മൊഡ്യൂളുകളാണ് മൈക്രോ ലേണിങ് യൂണിറ്റുകള്‍. വര്‍ക്കിങ് ഡേയിലെ ചെറു ബ്രേക്കുകളില്‍ പോലും മൈക്രോ ലേണിങ് സാധ്യമാകും.
ലഞ്ച് ആന്‍ഡ് ലേണ്‍സ്: ലഞ്ചിനൊപ്പമുള്ള ട്രെയിനിങ് സെഷന്. റിലാക്സ്ഡായിട്ടുള്ള അന്തരീക്ഷത്തിലുള്ള ഈ ടെക്ക്നിക്ക് സ്കൈപ്പ് വഴി ഓണ്‍ലൈനായി വരെ ഇപ്പോള്‍ കമ്പനികള്‍ നടപ്പാക്കുന്നു.
എസ്എംഇ പ്രോഗ്രാം: സബ്ജക്റ്റ് മാറ്റര്‍ എക്സ്പേര്‍ട്ട് പ്രോഗ്രാം വഴി വിദഗ്ധര്‍ ട്രെയിനിങ്ങിന് നേതൃത്വം നല്‍കും. മൈക്രോ ലേണിങ്ങിലും ഇത് സാധ്യമാണ്. തൊഴില്‍ മേഖലയിലെ പുത്തന്‍ സ്കില്ലുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ ഉത്തമമാണ് എസ്എംഇ.
ആംബിറ്റ്: എംപ്ലോയികള്‍ തമ്മിലുള്ള ബന്ധവും എംപതിയും വര്‍ധിപ്പിച്ച് സ്കില്‍ മെച്ചപ്പെടുത്തുന്ന രീതി. ഓഡിയോ എഐ ടെക്ക്നോളജി ഉപയോഗിച്ച് വെര്‍ബല്‍ കമ്മ്യൂണിക്കേഷന്‍ ഇംപ്രൂവ് ചെയ്യുന്നത് വഴി ബിഹേവിയറല്‍ ചെയ്ഞ്ചില്‍ വരെ അത് ഗുണം ചെയ്യും.
ടെയില്‍ സ്പിന്‍: എഐ, വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയിലൂടെ വര്‍ക്ക് ഫോഴ്സിനെ അപ്സ്കില്ലും എംപവര്‍ ചെയ്യുകയുമാണ് ടെയില്‍ സ്പിന്‍ ടെക്ക്നിക്ക്.
കവര്ലീഫ്: ടീമുകള്‍ക്കുള്ള ഡെവലപ്പ്മെന്റ് ടൂളാണ് കവര്ലീഫ്. എംപ്ലോയിസിന്റെ ഡാറ്റാ വിവരണം കൊണ്ട് ടീമിന് ഉള്‍ക്കാഴ്ച്ച നല്കുന്ന രീതി. കൃത്യമായ എംപ്ലോയിസിനെ ടീമില്‍ തിരഞ്ഞെടുക്കാനും പ്രൊഡക്റ്റിവിറ്റി വര്‍ധിപ്പിക്കാനും ഏറെ സഹായകരം.
എംപ്ലോയി ട്രെയിനിങ്ങിനായുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്
Kitaboo Insight : എംപ്ലോയികളെ ട്രെയിന്‍ ചെയ്യിക്കാന്‍ കസ്റ്റമൈസ്ഡ് ഇലമെന്റ്സ് ഉള്ള പ്ലാറ്റ്ഫോം. മള്‍ട്ടിമീഡിയ, ഹൈപ്പര്‍ലിങ്ക്, മുതല്‍ ഗേമിഫിക്കേഷനും പ്രോഡക്റ്റ് ഡെമോ അടക്കം ട്രെയിനിങ് മൊഡ്യൂളില്‍ ചേര്‍ക്കാം.
Adobe Captivate Prime: ഈസി ടു നാവിഗേറ്റ് ഇന്റര്ഫേസാണിത്. കണ്ടന്റ് ലോക്ക്ലൈസ് ചെയ്യുന്നത് മുതല്‍ മള്‍ട്ടിപ്പിള്‍ ലാങ്വേജും സര്‍ട്ടിഫിക്കറ്റ് അധിഷ്ഠിത ലേണിങ് പ്രോഗ്രാമുകളുംം ഇതില്‍ ലഭ്യമാണ്.
Docebo: ട്രെയിനിങ്ങിനായി വെബ് പേജ് അടക്കമുള്ള മെറ്റീരിയലുകള്‍ സൃഷ്ടിക്കാം. മൊബൈല്‍ ലേണിങ്ങിന് ഏറെ ഉത്തമമാണ് . ഡൊസെബോ വഴി വെബിനാറും മറ്റ് കോഴ്സുകളും നടത്താം.
Litmos : കമ്പനികളുടെ ലോഗോയും ബ്രാന്‍ഡ് നെയിമും അടക്കം കസ്റ്റമൈസ് ചെയ്ത് ട്രെയിനിങ് സാധ്യമാക്കുന്ന ടൂളാണിത്. ഏത് ഓപ്പറേറ്റിങ് പ്ലാറ്റ്ഫോമിലും പ്രവര്‍ത്തിക്കുന്ന ഡിവൈസില്‍ ലിറ്റ്മോസ് ലഭ്യമാകും.
TalentLMS: ട്രെയിനിങ് പ്രോഗ്രാമിലൂടെ എംപ്ലോയിയുടെ പെര്‍ഫോമന്‍സ് മനസിലാക്കാവുന്ന പ്ലാറ്റ്ഫോം. ഡാറ്റാപ്രൈവസി കൂടി നല്കുന്ന ടൂളാണിത്.
Grovo: മൈക്രോ ലേണിങ്ങിന് ഏറെ ഉത്തമമായ പ്ലാറ്റ്ഫോം. വീഡിയോ കണ്ടന്റുള്ള മൈക്രോ ലേണിങ് ലൈബ്രറിയും ഇതിലുണ്ട്.
Skyprep: ലളിതമായി കണ്ടന്റ് സൃഷ്ടിച്ച് അപ്ലോഡ് ചെയ്യാവുന്ന പ്ലാറ്റ്ഫോം. മികച്ച ഡാറ്റാ സെക്യൂരിറ്റി നല്കുന്ന ഒന്നാണിത്.
Talent Cards: ബൈറ്റുകളായി ലേണിങ് മെറ്റീരിയല്‍ സൃഷ്ടിക്കാവുന്ന പ്ലാറ്റ്ഫോം. എസ്എംഎസ് വഴി വരെ റജിസ്റ്റര്‍ ചെയ്യാം. യൂസര്‍ അനലറ്റിക്സും ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഓണ്‍ബോര്‍ഡിങ്, മുതല്‍ മൈക്രോ സര്ട്ടിഫിക്കേഷന് കോഴ്സ് മൊഡ്യൂളുകള്‍ വരെ തയാറാക്കാം.
Bridge: എംപ്ലോയീയും എംപ്ലോയറും തമ്മിലുള്ള എന്‍ഗേജ്മെന്റ് ലെവല്‍ വരെ കൃത്യമായി വിവരിക്കുന്ന പ്ലാറ്റ്ഫോം. എംപ്ലോസിസിന് തന്നെ തങ്ങളുടെ പ്രോഗ്രസ് സ്വയം അറിയാം.