2018 ലെ പ്രളയത്തിന്റെ അലയൊലികള്‍ കെട്ടടങ്ങിയെങ്കിലും സംരംഭകര്‍ക്കടക്കം അതുണ്ടാക്കിയ നഷ്ടം ചെറുതല്ല. വലിയ നഷ്ടം നേരിട്ട സംരംഭകര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സഹായങ്ങള്‍ മിക്കതും അറിവില്ല എന്നതാണ് മറ്റൊരു സത്യം. ഇത്തരത്തില്‍ നഷ്ടം സംഭവിച്ച എംഎസ്എംഇ സംരംഭകര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന റീബിള്‍ഡ് കേരള എംഎസ്എംഇ സെക്ടര്‍ എന്ന സ്കീമിനെ പറ്റി വ്യക്തമാക്കുകയാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ടി.എസ് ചന്ദ്രന്.
റീബിള്‍ഡ് കേരള എംഎസ്എംഇ സെക്ടര്‍ സ്കീമിനെ അറിയാം
2018 മഹാപ്രളയത്തില്‍ നഷ്ടം സംഭവിച്ച MSME സംരംഭകര്‍ക്കുള്ള പദ്ധതിയാണിത്. നഷ്ടം സംഭവിച്ച സംരംഭങ്ങളെ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ കൃത്യമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം സംരംഭങ്ങള്‍ പ്രളയത്തെ തുടര്‍ന്ന് റിപ്പയര്‍- മെയിന്റനന്‍സ് നടത്തിയിട്ടുണ്ടെങ്കില്‍ ചെലവായ തുക സര്‍ക്കാര്‍ നല്‍കും. 30 ലക്ഷം വരെ ലഭിക്കുന്നതാണ് സ്കീം. ലോണ്‍ എടുത്താലും ഇല്ലെങ്കിലും സഹായം ലഭ്യമാണ്. നിശ്ചിത തുക സര്‍ക്കാര്‍ ഗ്രാന്‍ഡായി നല്‍കും. ചെലവായ തുകയുടെ രേഖകള്‍ സഹിതം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷിക്കാം. (കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണാം)
പൂര്‍ണമായും സബ്സിഡിയായി ലഭിക്കുന്ന സ്കീം
പൂര്‍ണമായും സബ്സിഡിയായി ലഭിക്കുന്ന സ്കീമാണിത്. മാനുഫാക്ചറിങ്ങ് ഇന്ഡസ്ട്രികള്ക്കാണ് ആനുകൂല്യം ലഭ്യമാവുക. ട്രസ്റ്റ് മേഖലയില്‍ വരുന്ന ഇന്‍ഡസ്ട്രീസിന് 10 % കൂടുതല്‍ ഗ്രാന്‍ഡ് ലഭിക്കും. മാത്രമല്ല സാധാരണ സംരംഭങ്ങള്‍ക്ക് ഫിക്സഡ് ഇന്‍വെസ്റ്റ്മെന്റിന്റെ 15 % ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. വനിത എസ്സി എസ്ടി, യുവാക്കള്‍ എന്നിവര്‍ക്ക് 30 ലക്ഷം വരെ ഗ്രാന്‍ഡായി ലഭിക്കും. 15% മുതല്‍ 30 % വരെയാണ് സബ്സിഡിയായി ലഭിക്കുക.
പത്തനംതിട്ട, ഇടുക്കി, കാസര്‍കോട്, വയനാട് എന്നീ ജില്ലകളിലുള്ളവര്‍ക്ക് 10 % അധികം ലഭിക്കും. റിവൈവല്‍ പ്രൊജക്ട് റിപ്പോര്‍ട്ടും ഓഡിറ്റ് ബാലസ് ഷീറ്റ്, ഉദ്യോഗ് ആധാര്‍ മെമ്മോറാണ്ടം എന്നിവയും അപേക്ഷയ്ക്കൊപ്പം വേണം. (കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണാം)