സ്‌മോള്‍ ബിസിനസുകള്‍ക്ക് ഡിജിറ്റല്‍ ബാങ്കിങ്ങ് ലളിതമാക്കുന്ന ഓപ്പണ്‍ ഫിനാന്‍ഷ്യല്‍l Channeliam.com

ഫിന്‍ടെക് എന്നത് ബാങ്കിങ്ങ് മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന വേളയിലാണ് നിയോ ബാങ്കിങ്ങ് സേവനത്തിലും ഇന്ത്യന്‍ മികവ് പ്രകടമാകുന്നത്. ആഗോള തലത്തില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് നിയോ ബാങ്കിങ്ങ് സേവനം നല്‍കുന്ന ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് എന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് തങ്ങളുടെ പ്രവര്‍ത്തനം എല്ലാ രാജ്യങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമത്തില്‍ മുന്നേറുകയാണ്. മലയാളികള്‍ ആരംഭിച്ച ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസിലേക്ക് ആഗോള തലത്തിലെ മുന്‍നിര ഇന്‍വെസ്റ്റ്മെന്റ് കമ്പനികള്‍ നിക്ഷേപവുമായി എത്തുകയാണ്.

നിയോ ബാങ്കിങ്ങിലെ സക്സസ്സ്ഫുള്‍ ‘ഓപ്പണിങ്ങ്’

ഏതെങ്കിലും ബാങ്കുമായി സഹകരിച്ച് ടെക്നോളജിയുടെ സഹായത്തോടെ ബാങ്കിങ്ങ് സേവനങ്ങള്‍ ഒരുക്കുന്ന മേഖലയാണ് നിയോ ബാങ്കിങ്ങ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ബാങ്കിങ്ങ് സര്‍വീസ് നടത്തുന്നതിന് പുറമേ സംരംഭവുമായി ബന്ധപ്പെട്ട ബിസിനസ്-സാമ്പത്തിക ഇടപാട് സംബന്ധിച്ച കണക്കുകളും മറ്റും കൃത്യതയോടെ ഫയല്‍ ചെയ്ത് സൂക്ഷിക്കാന്‍ സാധിക്കും. ഈ സേവനത്തിന്റെ ഏറ്റവും ലളിതവും നൂതനവുമായ പ്ലാറ്റ്ഫോമാണ് ഓപ്പണ്‍. ചെറുകിട സംരംഭകര്‍ അടക്കമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ബാങ്കിങ്ങ് സര്‍വീസിനിടയില്‍ നിന്ന് സാമ്പത്തിക ഇടപാടുകള്‍ക്ക് മികച്ച പിന്തുണ നല്‍കുകയാണ് ഓപ്പണ്‍. ഇതോടെ ചെറുകിട കച്ചവടക്കാര്‍ ബാങ്കിങ്ങുമായി ബന്ധപ്പെട്ട് നേരിട്ടിരുന്ന ഒട്ടേറെ നൂലാമാലകള്‍ ഒഴിവായി. മാത്രമല്ല സമയബന്ധിതമായി ബാങ്കിങ്ങ് ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

ആഗോള നിക്ഷേപത്തിലൂടെ മൂല്യം 1000 കോടിയിലേക്ക്

ഒരു ലക്ഷത്തിലധികം സംരംഭങ്ങള്‍ ഇന്ന് ഓപ്പണിന്റെ ആക്ടീവ് യൂസേഴ്സാണ്. പ്രതിവര്‍ഷം 35,000 കോടി ബാങ്കിങ്ങ് ട്രാന്‍സാക്ഷനുകള്‍ പ്ലാറ്റ്ഫോം വഴി നടക്കുന്നുണ്ടെന്നും മാസം 20,000ത്തോളം പുതിയ ചെറുകിട കമ്പനികള്‍ പ്ലാറ്റ്‌ഫോമിലേക്ക് ചേരുന്നുണ്ടെന്നും ഓപ്പണ്‍ സിഇഒ അനീഷ് അച്യുതന്‍ പറയുന്നു. അടുത്തിടെ രണ്ടു തവണയായുള്ള ആഗോള നിക്ഷേപത്തിലൂടെ ഓപ്പണ്‍ ഫിനാന്‍ഷ്യലിന്റെ മൂല്യം 1000 കോടിയായി ഉയര്‍ന്നു. ഊബര്‍, ഫേസ്ബുക്ക്, ഓല എന്നീ ആഗോള ബ്രാന്‍ഡുകളില്‍ ഇന്‍വെസ്റ്റ് ചെയ്ത ടൈഗര്‍ ഗ്ലോബല്‍ മാനേജ്മന്റെിന്റെ നേതൃത്വത്തിലാണ് നിക്ഷേപമെത്തിയത്. ടാഗ്ലിന്‍ വെഞ്ച്വര്‍ പാര്‍ട്‌നേഴ്‌സ് അഡൈ്വസേഴ്‌സ്, ത്രീ വണ്‍ ഫോര്‍ കാപിറ്റല്‍, സ്പീഡ് ഇന്‍വെസ്റ്റ്, ബെറ്റര്‍ കാപിറ്റല്‍സ് ഏയ്ഞ്ചല്‍ ലിസ്റ്റ് സിന്‍ഡിക്കറ്റ് എന്നീ കമ്പനികളും ഓപ്പണില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

2020ല്‍ വണ്‍ മില്യണ്‍ യൂസേഴ്സിനെ സൃഷ്ടിക്കാന്‍ ടീം ഓപ്പണ്‍

2020തോടെ പത്തുലക്ഷം ചെറുകിട-ഇടത്തരം ബിസിനസ് സ്ഥാപനങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഓപ്പണ്‍ പ്ലസ് കാര്‍ഡ് എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട വ്യവസായ സംരംഭകര്‍ക്കുമായി ബിസിനസ് ക്രെഡിറ്റ് കാര്‍ഡും, ‘ലേയര്‍’ പ്രൊഗ്രാമബിള്‍ ബാങ്ക് അക്കൗണ്ട് എന്നിവയും കമ്പനി വൈകാതെ പുറത്തിറക്കുമെന്നും സിഇഒ അനീഷ് അച്യുതന്‍ അറിയിച്ചു. അടുത്ത വര്‍ഷം ഉപയോക്താക്കളുടെ എണ്ണം ഒരു മില്യണ്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടീം. 2017ല്‍ മലയാളി സംരംഭകരായ പെരിന്തല്‍മണ്ണ സ്വദേശികളായ അനീഷ് അച്ചുതന്‍, അജീഷ് അച്ചുതന്‍, തിരുവല്ല സ്വദേശി മേബല്‍ ചാക്കോ, മല്ലപ്പള്ളി സ്വദേശി ദീന ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് ഓപ്പണ്‍ എന്ന പേരില്‍ സ്റ്റാര്‍ട്ടഅപ്പ് ആരംഭിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version