രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI). നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) കണക്കുകൾ പ്രകാരം ഓഗസ്റ്റ് മാസത്തിൽ യു.പി.ഐ ഇടപാടുകളുടെ മൂല്യം റെക്കോർഡ് തലത്തിന് അടുത്തെത്തി. ഓഗസ്റ്റിൽ ആകെ 29.82 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യു.പി.ഐ വഴി നടത്തിയത്.

UPI August Transactions Record

മുൻവർഷം ഇതേ മാസത്തിൽ ഇത് 24.85 ലക്ഷം കോടി രൂപയായിരുന്നു. ഇതുവഴി വാർഷിക വളർച്ച നിരക്കിൽ 20 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടപാടുകളുടെ എണ്ണത്തിലും പുതിയ റെക്കോർഡ് കുറിക്കാൻ യു.പി.ഐക്കായി. ആഗസ്റ്റിൽ ആകെ 2451 കോടി ഇടപാടുകളാണ് രാജ്യത്ത് നടന്നത്. മുൻമാസത്തെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

രക്ഷാബന്ധൻ പോലുള്ള ആഘോഷങ്ങളും ഉത്സവ സീസണിന്റെ തുടക്കവുമാണ് ഇടപാടുകൾ ഇത്രയധികം വർദ്ധിക്കാൻ കാര്യമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ആഗോളതലത്തിലും തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയ യു.പി.ഐ ഇപ്പോൾ ഉസ്ബെക്കിസ്ഥാൻ ഉൾപ്പെടെയുള്ള 11 രാജ്യങ്ങളിൽ സ്വീകാര്യമായിക്കഴിഞ്ഞു

India’s UPI transaction value nears a record ₹29.82 lakh crore in August, recording a 20% annual growth with over 24.5 billion transactions.

Share.
Leave A Reply

Exit mobile version