രാജ്യത്ത് തങ്ങളുടെ ഏറ്റവും വലിയ നിർമ്മാണ കേന്ദ്രത്തിനായി നാഗ്പൂരിൽ 1,500 ഏക്കർ വരുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി 800 ഏക്കർ ഭൂമി മഹീന്ദ്ര ഏറ്റെടുത്തിരിക്കുകയാണ്. പെട്രോൾ-ഡീസൽ വാഹനങ്ങൾ (ICE), ഇലക്ട്രിക് വാഹനങ്ങൾ (EVs), ട്രാക്ടറുകൾ എന്നിവ ഒരേസമയം നിർമ്മിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ വമ്പൻ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പ്രതിവർഷം 6 ലക്ഷത്തിലധികം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ ആധുനിക ഫാക്ടറിയിൽ തൊഴിലാളികൾക്കായി പ്രത്യേക പരിശീലന കേന്ദ്രവും ഒരുക്കുന്നുണ്ട്. ഭാവിയിലെ വിപണി മാറ്റങ്ങൾക്കനുസരിച്ച് ഉൽപ്പാദനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഈ ഫ്ലെക്സിബിൾ നിർമ്മാണ കേന്ദ്രത്തിലൂടെ കമ്പനിക്ക് സാധിക്കും. മഹാരാഷ്ട്രയിലെ മറ്റ് പ്ലാന്റുകൾക്ക് ആവശ്യമായ ഘടകഭാഗങ്ങൾ ലഭ്യമാക്കുന്നതിനായി 150 ഏക്കർ വിസ്തൃതിയിൽ ഒരു സപ്ലയർ പാർക്കും ഇതിന്റെ ഭാഗമായി സ്ഥാപിക്കുന്നുണ്ട്.
Mahindra acquires 800 acres in Nagpur to build its largest integrated manufacturing facility, capable of producing over 600,000 ICE, EV, and tractor units annually