ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാലും ഭാര്യ കുമാരി ഷിബുലാലും പിന്തുണയ്ക്കുന്ന ‘ശിക്ഷാഗ്രഹ’ (Shikshagraha) രാജ്യത്തെ സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്തുന്നതിനായി ‘ടീച്ച് ഫോർ ഇന്ത്യയുമായി’ (Teach For India) പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഇന്ത്യയിലുടനീളമുള്ള ഒരു ലക്ഷം പബ്ലിക് സ്കൂളുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ കൂട്ടായ്മ പ്രവർത്തിക്കുന്നത്.

ഇതിന്റെ ഭാഗമായി ഇതുവരെ 16 സംസ്ഥാനങ്ങളിലായി 40ലധികം സന്നദ്ധ സംഘടനകളും 3.9 ലക്ഷത്തിലധികം നേതാക്കളും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. ക്ലാസ്സ്റൂം നേതൃമാതൃകകളും സർക്കാർ-സിവിൽ സമൂഹ ശൃംഖലകളും ഒത്തുചേരുന്നതിലൂടെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രണ്ട് വർഷത്തെ ഫെലോഷിപ്പിലൂടെ യുവ പ്രൊഫഷണലുകളെ അധ്യാപകരായി നിയമിക്കുന്ന ടീച്ച് ഫോർ ഇന്ത്യയുടെ പ്രവർത്തനങ്ങളും ഈ മുന്നേറ്റത്തിന് കരുത്തുപകരും. സമൂഹത്തിന്റെ പങ്കാളിത്തത്തോടെ രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയെ അടിമുടി മാറ്റിയെടുക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.
Infosys co-founder SD Shibulal-backed Shikshagraha partners with Teach For India to transform and empower 100,000 public schools across India.